Thursday, January 14, 2010

അറിയില്ല

എവിടെ തുടങ്ങിയെന്നറിയാം
അറിയില്ല എവിടെയ്ക്കെന്നു..
അറിയില്ല ഏതു വരെയ്ക്കെന്നു
അറിയാത്ത വഴികളുടെ അറ്റം എവിടെയെന്നുമറിയില്ല
ഒരുമിച്ചു നടന്ന വഴികളെ അറിയാം
നടക്കാന്‍ ഇനി എത്ര ദൂരം എന്നറിയില്ല
ഈ ഉറക്കം ഉണരുമ്പോള്‍ നീയെവിടെ..?
ഞാനെവിടെ..?
മാഞ്ഞുപോയ സ്വപ്നം പുനര്‍ജനിക്കുവോളം ..
അറിയില്ല കിനാവുകള്‍ക്ക് പുനര്‍ജന്മമുണ്ടോയെന്നു ,,?

4 comments:

Anonymous said...

വഴികള്‍ എവിടേക്ക് എന്നറിയാത്തതു
ആണല്ലോ നടപ്പിന്റെ കാല്‍പ്പനികത..
വഴി അറിയാമെങ്കില്‍ ലക്‌ഷ്യം എത്തുമ്പോള്‍..
പിരിയണ്ടേ...?

ആശംസകള്‍..

SAJAN S said...

ഒരുമിച്ചു നടന്ന വഴികളെ അറിയാം
നടക്കാന്‍ ഇനി എത്ര ദൂരം എന്നറിയില്ല!!

ഏ.ആര്‍. നജീം said...

ഈ അറിവില്ലായ്മയും സുഖമുള്ളൊരറിവാണ്

അതൊക്കെ മുന്‍‌കൂട്ടി അറിഞ്ഞു കഴിഞ്ഞാല്‍ പിന്നെയുള്ള യാത്ര എത്ര വിരസമായിരിക്കും... :)

വാഴക്കോടന്‍ ‍// vazhakodan said...

എല്ലാം അറിയുന്നത് വരെ മാത്രം !