Friday, April 16, 2010

വയ്യ

നിന്‍റെ മിഴികോണില്‍ എന്നെ കാണാതെ വയ്യ ..
നിന്‍റെ മൊഴികളിന്‍ മധുരം അറിയാതെ വയ്യ
നിന്‍റെ വിഷാദം ഉള്ളില്‍ ഒരു മുള്ളായി വരയാതെ വയ്യ
നിന്‍റെ രാത്രികളില്‍ പടരുന്ന ചെമ്പകഗന്ധം നുകരാതെ വയ്യ
നീ നടന്ന വഴികളില്‍ കാല്പാടുകള്‍ തേടാതെ വയ്യ
നിന്‍റെ മൌനങ്ങളില്‍ അര്‍ഥം തിരയാതെ വയ്യ
നിന്‍റെ തേനൂറും പ്രണയം നേടാതെ വയ്യ

1 comment:

Anonymous said...

ഈ സ്നേഹം തട്ടി കളയാനും വയ്യ..
കണ്ടില്ല എന്ന് നടിക്കാനും വയ്യ..