Sunday, July 4, 2010

മഴതുള്ളി

പുറത്തു മഴ പെയ്യുന്നു അടഞ്ഞ വാതിലുകള്‍ക്ക് അപ്പുറം
ജാലകങ്ങളില്‍ നേരിയ നനവ്‌ ...തുള്ളികള്‍
ചുറ്റും പച്ചയില്‍ കാറ്റിളകുന്നു ..മര്‍മരം..
രാത്രി നിലാവിന്റെ നിറം മഴനൂലുകളില്‍ പടരുന്നു ..

ഇവിടെ ഈ അടച്ചിട്ട മുറിയില്‍
ഒരു മഴതുള്ളി നിന്നില്‍ ഒരു മഴക്കാലം തിരയുന്നു ..
ഉള്ളില്‍ നീ ഒളിപ്പിച്ച സമുദ്രത്തില്‍ മുങ്ങുന്നു ..
മഴക്കുളിരിന്റെ സാന്ത്വനത്തില്‍ മയങ്ങുന്നു
മഴ പെയ്തുകൊണ്ടേയിരിക്കുന്നു

2 comments:

പ്രയാണ്‍ said...

ഇവിടെയും മഴ പെയ്തുകൊണ്ടേയിരിക്കുന്നു................

Anonymous said...

നല്ല ഒരു മഴ നനഞ്ഞ സുഖം..