ആര്‍ദ്രമീ  ശ്രവണ നിലാവിന്റെ തലോടലില്‍ സഖീ 
നിനക്കായി വിടര്‍ന്ന ഇതളുകള്‍ 
നിന്നെ തലോടിയെതിയ കാറ്റിനെ 
ചെറു സ്പന്ദനം കൊണ്ട് തൊട്ടയയ്ക്കുന്നു.
തിരികെ നിന്നടുത്തെത്തുവാന്‍  
നേര്‍ത്ത സുഗന്ധം മറുവാക്കായ് ഓതുവാന്‍..
 ഒരു വര്‍ണ പൂക്കളം ഉള്ളില്‍ വിരിച്ച ഓര്‍മകള്‍ 
മറ്റൊരു വസന്തമാകുന്നതറിയുന്നു ഞാന്‍ ..
ഇന്നീ രാവിനു മോഹനം  നിന്‍റെ  സാമ്യം  
വര്‍ണം ഉള്ളില്‍ നിറഞ്ഞ ഈ ഓണരാവുപോലെ നീ സഖീ ..
മറ്റെന്തു  നിന്നോട് മംഗളം  പറയുവാന്‍ എന്നും പുഞ്ചിരി വിടര്‍ത്തും പ്രഭാതങ്ങള്‍ ..തലോടുന്ന കുളിര്‍ കാറ്റും.. 
1 comment:
നന്ദി മംഗളങ്ങള്‍ക്ക്...
സാന്ത്വനങ്ങള്‍ക്ക് ...
Post a Comment