Friday, October 8, 2010

പനിനീര്‍പൂവുകള്‍ വിരിയുന്നത് ..




പ്രതിരോധത്തിന്റെ മുള്ളുകള്‍
ഉള്ളിലെക്കാഴ്ന്നു തറയ്ക്കുമ്പോള്‍
ഹൃദയത്തില്‍ നിന്നു ചിന്തുന്നത് ..
ചുവന്ന പൂവുകളായി വിരിയും ..
ദലങ്ങളില്‍ പൊടിയുന്നത് ..
രക്ത ബാഷ്പങ്ങള്‍ ..


അപ്പോഴും ഉള്ളില്‍ നിറയുന്നത് ..
കിനാവുകളുടെ സുഗന്ധമാണ്

2 comments:

പ്രയാണ്‍ said...

അതെ ..............ഇനിയും ജീവിക്കണമെന്ന മോഹം വീണ്ടും തളിര്‍ക്കുന്നത് അപ്പോഴാണല്ലൊ.

Anonymous said...

ഉം..ചിലപ്പോഴൊക്കെ അങ്ങനെ ആകേണ്ടി വരുന്നു...
മനപൂര്‍വം അല്ല.