Showing posts with label നീ ചിരിക്കുമ്പോള്‍. Show all posts
Showing posts with label നീ ചിരിക്കുമ്പോള്‍. Show all posts

Friday, July 17, 2009

നീ ചിരിക്കുമ്പോള്‍

നീ ചിരിക്കുമ്പോള്‍ ...
ഇന്നാണ് ഇന്നലെയെക്കാള്‍ നന്നായത് എന്നറിയും

ഇന്നിനു വേണ്ടിയാണ് കാത്തിരുന്നത് എന്നും

നീ വിളിക്കുമ്പോള്‍

ഈ പായലിന്റെ പച്ച പിടിച്ച നടവഴിയിലൂടെ ..

പതിവില്ലാതെയാരോ നടന്നു വരുന്നതായി തോന്നും ..

നിന്‍റെ മിഴി നനയുമ്പോള്‍ ..

വിരിഞ്ഞ പാരിജാതങ്ങളെ കൊഴിച്ചു ..

നിറങ്ങളെ എല്ലാം മറച്ച് ഒരു മഴ ...

എനിക്ക് ആ നനവാര്‍ന്ന കുളിര് ഇഷ്ടമല്ല