Sunday, July 4, 2010

മഴതുള്ളി

പുറത്തു മഴ പെയ്യുന്നു അടഞ്ഞ വാതിലുകള്‍ക്ക് അപ്പുറം
ജാലകങ്ങളില്‍ നേരിയ നനവ്‌ ...തുള്ളികള്‍
ചുറ്റും പച്ചയില്‍ കാറ്റിളകുന്നു ..മര്‍മരം..
രാത്രി നിലാവിന്റെ നിറം മഴനൂലുകളില്‍ പടരുന്നു ..

ഇവിടെ ഈ അടച്ചിട്ട മുറിയില്‍
ഒരു മഴതുള്ളി നിന്നില്‍ ഒരു മഴക്കാലം തിരയുന്നു ..
ഉള്ളില്‍ നീ ഒളിപ്പിച്ച സമുദ്രത്തില്‍ മുങ്ങുന്നു ..
മഴക്കുളിരിന്റെ സാന്ത്വനത്തില്‍ മയങ്ങുന്നു
മഴ പെയ്തുകൊണ്ടേയിരിക്കുന്നു

Saturday, June 26, 2010

കഥകള്‍

ആദ്യ കഥ വായിക്കാന്‍ നീ പറഞ്ഞത് ‍
അവസാനഭാഗം പലവട്ടം വായിച്ചു
ആഗ്രഹം പോലെ ..അവസ്സാനിക്കുന്നുണ്ട്
രണ്ടാമത്തെ കഥ ..
നമ്മുടെ കഥ തുടങ്ങിയത് പോലെ ..
അവസാനം മറക്കാന്‍ തോന്നി ..
മൂന്നാമത്തെ കഥയില്‍ ഇന്നുകള്‍ ..
തുടര്‍ന്ന് വായിക്കുന്നില്ല ..
ഇതാണ് ആ കഥ ഒരിക്കലും തീരാതെ നീണ്ടു പോവാന്‍ ..

Sunday, June 20, 2010

സ്വപ്നം

രാത്രി മുഴുവന്‍ നിന്നെ കുറിച്ച് സ്വപ്നം കണ്ടു ..
പകല്‍ നിന്നെ കണ്ടപ്പോള്‍ ..
നീ സ്വപ്നം മറന്നതായി തോന്നി ..
ഞാന്‍ മിണ്ടാതിരുന്നു ..

Friday, April 30, 2010

വേനല്‍മഴ

നിന്‍റെ സ്വരം അകന്ന പകലുകള്‍
കാത്തിരിപ്പിന്റെ ദിവസ്സങ്ങള്‍
ഒരു തുള്ളി മഴ ഒരു തളിര്‍കാറ്റ്
ഈ ഉഷ്ണ പകലുകളില്‍ ഒരു തലോടല്‍
നീ പെയ്യാതെ പോയ പകലുകളാണ്
എനിക്ക് വേനല്‍ ..
നിശബ്ദതതയുടെ തീച്ചൂട് ഞാന്‍ അടക്കിയത്
നിന്‍റെ നിശ്വാസങ്ങള്‍ കൊണ്ടാണ് ..
ഉള്ളിലെ കനലുകളില്‍ പെയ്തോഴിഞ്ഞത്
നീയാണ് ..
ഈറന്‍കാറ്റ് വീശുമ്പോള്‍ എനിക്ക് എന്നെ നഷ്ടമാകുന്നു ..
പിന്നെ നീ മാത്രം നിറഞ്ഞു പെയ്യുന്നു ...

Friday, April 16, 2010

വയ്യ

നിന്‍റെ മിഴികോണില്‍ എന്നെ കാണാതെ വയ്യ ..
നിന്‍റെ മൊഴികളിന്‍ മധുരം അറിയാതെ വയ്യ
നിന്‍റെ വിഷാദം ഉള്ളില്‍ ഒരു മുള്ളായി വരയാതെ വയ്യ
നിന്‍റെ രാത്രികളില്‍ പടരുന്ന ചെമ്പകഗന്ധം നുകരാതെ വയ്യ
നീ നടന്ന വഴികളില്‍ കാല്പാടുകള്‍ തേടാതെ വയ്യ
നിന്‍റെ മൌനങ്ങളില്‍ അര്‍ഥം തിരയാതെ വയ്യ
നിന്‍റെ തേനൂറും പ്രണയം നേടാതെ വയ്യ

Friday, April 9, 2010

ഗുല്‍മോഹറുകള്‍ക്ക്

നിന്നോട് ചെവിയോര്‍ത്ത പ്പോള്‍ ..
ഉള്ളില്‍ ഉറഞ്ഞ മഴക്കാലം പെയ്യുന്നുണ്ടായിരുന്നു .
നിന്‍റെ സ്വപ്‌നങ്ങള്‍ കോരി ചൊരിഞ്ഞ ഒരു മഴക്കാലം
നിന്‍റെ ഇതളുകള്‍ പ്രണയം ചുവപ്പിച്ച തളിരുകള്‍ ചൂടി
നിന്‍റെ ചുന്ടില്‍ വസന്തം വിരിയിച്ച പൂക്കളവും
കാത്തിരുപ്പിന്റെ ചൂട് വേനല്‍
മഞ്ഞില്‍ ചേര്‍ന്നു നിന്ന പ്രണയ കാലങ്ങള്‍

പാതയോരത്ത് കൊഴിഞ്ഞ ഇതളുകള്‍ കാലില്‍ തൊട്ടു
ഒരു മിടിപ്പ് ഹൃദയത്തോട് ചേര്‍ന്നു
രക്തം രക്തത്തെ തിരിച്ചറിഞ്ഞത് പോലെ

Thursday, April 1, 2010

ഉയിര്‍ത്തെഴുനേല്‍പ്പുകള്‍

തളര്‍ന്നു നടന്ന വഴിയില്‍
ഒരു സ്നേഹ സാന്ത്വനം ..
ചിറകുകള്‍ വിരിച്ചു തന്നത്
നിന്നെ കുറിച്ചുള്ള ചിന്തകള്‍
ആരോഹണത്തിന്റെ വഴികള്‍ നീ തന്നതാണ്
ഉയിര്തെഴുന്നെല്‍ക്കാന്‍ ഒരു മന്ത്രം ..
സ്നേഹത്തിന്റെ ..