വറ്റിയ തടാകങ്ങള്‍ ഹൃദയത്തില്‍ ഇന്നലെയുടെ നിറങ്ങളെ
സൂക്ഷിക്കുന്നു ..
നിറഞ്ഞു പെയ്ത മഴക്കാലത്തെ ..
വിടര്‍ന്നു പൊങ്ങിയ ആമ്പല്‍ പൂവുകളെ ..
ഊളിയിട്ടിറങ്ങിയ പക്ഷികളെ ..
കൊഴിഞ്ഞു വീണ പൂവുകളെ ..
വരണ്ട തടാകങ്ങള്‍ ഭൂമിയോട് മുഖം ചേര്‍ത്ത് കിടക്കുന്നു ..
കൂമ്പിയ താമര പോലെ ..
മഴയുടെ വിരല്‍തൊടലില്‍ തിരിഞ്ഞു കിടക്കാന്‍ ..
വെയിലേക്ക് ഒരു സൂര്യകാന്തി വിരിയുന്നത് പോലെ ..
ഹൃദയത്തിലെ പച്ചയെ ചുറ്റും പടര്‍ത്താന്‍ ..
വറ്റിവരണ്ട തടാകങ്ങള്‍ സ്വപ്നങ്ങളില്‍ നിറഞ്ഞു തുളുമ്പിയ കാലം സൂക്ഷിക്കുന്നു ..
അതിന്റെ ഉറങ്ങുന്ന മോഹങ്ങള്‍ ഒരു മഴ തുള്ളിയില്‍ ഉണരുന്നു ..
ആഴങ്ങളില്‍ ഒളിഞ്ഞ വിത്തുകള്‍ വിരിഞ്ഞു വളരുന്നു ..
സ്വപ്നങ്ങളുടെ സ്വര്‍ണമത്സ്യങ്ങള്‍ തിളങ്ങി മറയും
Friday, March 26, 2010
Friday, March 19, 2010
നക്ഷത്രങ്ങള്‍ തമ്മിലുള്ള ദൂരം
നീയൊന്നും മിണ്ടാതെ നടക്കുമ്പോള്‍ ..
എനിക്കും നിശബ്ദതയുടെ ഭാഷ മനസ്സിലാവും ..
നക്ഷത്രങ്ങള്‍ തമ്മിലുള്ള ദൂരം ..
നിശബ്ധത കൊണ്ടു അളക്കാനാവും..
പറയാതെ നിറഞ്ഞ കണ്ണുനീരില്‍ ..
അറിയാത്ത കടലിന്റെ ആഴങ്ങളും ..
നെടുവീര്പില്‍ ഒരു തിര ..സഹനത്തിന്റെ ...
എനിക്കും നിശബ്ദതയുടെ ഭാഷ മനസ്സിലാവും ..
നക്ഷത്രങ്ങള്‍ തമ്മിലുള്ള ദൂരം ..
നിശബ്ധത കൊണ്ടു അളക്കാനാവും..
പറയാതെ നിറഞ്ഞ കണ്ണുനീരില്‍ ..
അറിയാത്ത കടലിന്റെ ആഴങ്ങളും ..
നെടുവീര്പില്‍ ഒരു തിര ..സഹനത്തിന്റെ ...
Labels:
കവിത,
നക്ഷത്രങ്ങള്‍ തമ്മിലുള്ള ദൂരം
Friday, March 12, 2010
വേനലില്‍ ബാക്കിയായത്
വേനലില്‍ ബാക്കിയായത്
വരണ്ട ഇന്നലെകളില്‍
ഓര്‍മകളില്‍ നിറഞ്ഞു പൂത്ത ഒരു ചുവന്ന വാക..
ഈ മണല്‍കാട് താണ്ടു വാന്‍ ..ഒരു മരീചിക
നിലാവ് മാഞ്ഞ രാത്രിയില്‍ അകലെ എവിടെനിന്നോ കേള്‍ക്കുന്ന ഒരു പ്രണയ ഗാനം ..
ഈ ഉരുകുന്ന വേനലില്‍ ഒരു മാത്ര ശിരസ്സുയര്‍ത്തുവാന്‍
ഓര്‍മയില്‍ നിന്‍റെ തലോടലിന്‍ കുളിര് ..
ഈ വേനലിന്റെ ചുടുകാറ്റിനു നേരെ നടക്കാന്‍
നിന്‍റെ വിളികള്‍ ...എനിക്ക് നിന്നടുതെതിയെ തീരൂ
..

Friday, March 5, 2010
നിശ്ശബ്ദത
ഈ നിശ്ശബ്ദത ...
പിന്നെ ,,,പിന്നെ...യ്ക്കും പിന്നേയ്ക്കും ഇടയില്‍ ...
നിശബ്ദം പറയുന്നു ...
പിന്നെയും ..പിന്നെയും
സ്നേഹത്തിനും സ്നേഹത്തിനും ഇടയില്‍ ..
എവിടെയോ
പറയുന്നതിനും പറയാതതതിനും അപ്പുറം
എവിടെയോ ..
ശബ്ദം പേറുന്ന മൌനം ..
മിടിക്കുന്നത് മൌനത്തിന്റെ തുടിപ്പുകള്‍ ...
അറിയുന്നത് ആത്മാവിന്റെ തലോടല്‍ ...

Friday, February 26, 2010
അറിവ്
കൊടുമുടികള്‍ കീഴടക്കിയവരോട് ..
താഴെ തോറ്റു മടങ്ങിയവരെ കുറിച്ച് പറയരുത്
പുച്ച്ചതിന്റെ ചന്ദ്രകല വിരിയുന്നത് വേദനയുടെ രാത്രികളിലാവും ...
വസന്തം കടന്നു പോയ വഴികളില്‍ വൈകി പൂത്ത പൂമരത്തോടു
കൊഴിയുവാന്‍ പറയരുത് ...
ഒഴുകി അകലുന്ന കണ്ണുനീര്‍ ചാലുകള്‍ കൊഴിഞ്ഞ പൂവുകളെ
ദൂരെ എവിടെയ്കോ വിളിച്ചു കൊണ്ട് പോവുന്നു ...
താഴ്വാരങ്ങളില്‍ ആരോ വസന്തത്തെ കുറിച്ച് പാടുന്നു

Friday, February 19, 2010
പ്രണയദിനത്തിനപ്പുറം
ചിതറിയ ചുവന്ന ഇതളുകള്‍ .
വിരലില്‍ ഒരു മുള്‍ മുറിവ് ..
സായാഹ്ന സൂര്യന് വിട
ഒരു നെടുവീര്‍പ്പ് ....
പിന്നില്‍ ഇരുട്ടിലേക്ക് ഒരു വഴി ..
സ്വപ്നങ്ങളിലേക്ക്
വിരലില്‍ ഒരു മുള്‍ മുറിവ് ..
സായാഹ്ന സൂര്യന് വിട
ഒരു നെടുവീര്‍പ്പ് ....
പിന്നില്‍ ഇരുട്ടിലേക്ക് ഒരു വഴി ..
സ്വപ്നങ്ങളിലേക്ക്
Saturday, February 13, 2010
പ്രണയദിനം
ഇന്ന് ഈ പ്രണയ ദിനത്തില്‍
ഒരു മെയിലും നിന്റെയില്ല... ഇന്ന് നീയെന്നെ വിളിക്കില്ല .
ഒരു എസ് എം എസ് ആശംസയും എനിക്ക് അയക്കില്ല .
നിനക്കറിയാം പ്രണയം ഒരു വന്‍ തിര പോലെ
എന്നെ എടുതുലയ്ക്കുമെന്നു ..എന്നെ വലിച്ച് എറിയുമെന്ന് ..
എന്‍റെ വഴികളില്‍ എന്നെ അന്യനാക്കുമെന്നു ..
ശൂന്യമായ ഈ വഴിയില്‍..
ഇപ്പൊ ഓരോ നിമിഷവും നീ തന്നെയാണ് ..
നീ മാത്രമാണ് ..ചുറ്റും പേരറിയാത്ത
ചുവന്ന പൂവുകളും ..

Subscribe to:
Comments (Atom)