ഒരു തലോടലിനു നിന്നെ നിന്നില്‍ നിന്നും
അടര്‍്ത്തിയെടുക്കാനാവുന്ന ഉളി സ്പ്ര്‍ശമാവുമ്പോള്‍
ഇന്നുകളോട് ഒട്ടിച്ചേര്‍ന്നു തണുത്തുറഞ്ഞ
കവില്തടങ്ങളിലും കരതലങ്ങളിലും
ജീവന്റെ ചുടു നിശ്വാസം പകരുമ്പോള്‍
സ്വന്തം രൂപം മറന്നു പോയ ഇന്നലെകളെ
തിരിച്ചു വിളിക്കാന്‍ പറയുമ്പോള്‍
ഏതോ പ്രണയഗാനത്തിന്റെ നാദവീചികള്‍് നിന്നില്‍ മറഞ്ഞ
ഭാവിസ്വപ്നങളെ വിളിച്ചുണര്ത്തുംബോള്‍്
നിലാവിന്റെ കുളിര് ആര്‍ദ്രമായൊരു നനുത്ത തലോടലായി
നിന്നെ തൊട്ടറിയുമ്പോള്‍
അറിയാതെ ഹൃദയം ഒരു മിടിപ്പിനു കാത്തു നില്‍ക്കുമ്പോള്‍
കൊഴിഞ ദലങ്ങല്ക്കപ്പുരം വിടരുന്ന
പുതു നാംബുല്‍ക്കായി കണ്തുറക്കുമ്പോള്
പാതയോരത്തെന്നും വിടര്‍നോര ചെമ്പക പൂവിന്റെ ഗന്ധം
ആദ്യമായി മനം നിറച്ചു ലയിക്കവേ
തൊട്ടുണര്‍ത്തുന്ന ഇളം കാറ്റിനോട് ഇമകള്‍ തുറന്നു നീ ചിരിക്കുമ്പോള്‍..
പരുക്കന്‍ ഭാവങ്ങള്‍ക്ക് ഒരു പുതു ഭാവം ..
ഇരുണ്ട കാഴ്ചകള്‍ കണ്ടു മറന്ന കണ്ണുകള്‍ക്ക് നീ
വെളിച്ചമാകുമ്പോള്‍ രൂപം മാറുന്നത് എന്റെതാവും ..
Subscribe to:
Post Comments (Atom)
6 comments:
ishttamayi!
നന്നായിട്ടുണ്ട് ട്ടോ
ശില ശില്പമാവുമ്പോൾ ശിലയുടെ വേദന ആരറിയാൻ !
കവിത നന്നായിരിക്കുന്നു.
പാതയോരത്തെന്നും വിടര്‍നോര ചെമ്പക പൂവിന്റെ ഗന്ധം
ആദ്യമായി മനം നിറച്ചു ലയിക്കവേ...
ishtamaayi...!
നന്നായിരിക്കുന്നു
കവിത നന്നായിരിക്കുന്നു.
Post a Comment