Friday, March 26, 2010

വറ്റിയ തടാകങ്ങള്‍

വറ്റിയ തടാകങ്ങള്‍ ‍ഹൃദയത്തില്‍ ഇന്നലെയുടെ നിറങ്ങളെ
സൂക്ഷിക്കുന്നു ..

നിറഞ്ഞു പെയ്ത മഴക്കാലത്തെ ..
വിടര്‍ന്നു പൊങ്ങിയ ആമ്പല്‍ പൂവുകളെ ..
ഊളിയിട്ടിറങ്ങിയ പക്ഷികളെ ..
കൊഴിഞ്ഞു വീണ പൂവുകളെ ..

വരണ്ട തടാകങ്ങള്‍ ഭൂമിയോട് മുഖം ചേര്‍ത്ത് കിടക്കുന്നു ..
കൂമ്പിയ താമര പോലെ ..
മഴയുടെ വിരല്‍തൊടലില്‍ തിരിഞ്ഞു കിടക്കാന്‍ ..
വെയിലേക്ക് ഒരു സൂര്യകാന്തി വിരിയുന്നത് പോലെ ..
ഹൃദയത്തിലെ പച്ചയെ ചുറ്റും പടര്‍ത്താന്‍ ..

വറ്റിവരണ്ട തടാകങ്ങള്‍ സ്വപ്നങ്ങളില്‍ നിറഞ്ഞു തുളുമ്പിയ കാലം സൂക്ഷിക്കുന്നു ..
അതിന്റെ ഉറങ്ങുന്ന മോഹങ്ങള്‍ ഒരു മഴ തുള്ളിയില്‍ ഉണരുന്നു ..
ആഴങ്ങളില്‍ ഒളിഞ്ഞ വിത്തുകള്‍ വിരിഞ്ഞു വളരുന്നു ..
സ്വപ്നങ്ങളുടെ സ്വര്‍ണമത്സ്യങ്ങള്‍ തിളങ്ങി മറയും

2 comments:

unni ji said...

"വരണ്ട തടാകങ്ങള്‍ ഭൂമിയോട് മുഖം ചേര്‍ത്ത് കിടക്കുന്നു ..മഴയുടെ വിരല്‍തൊടലില്‍ തിരിഞ്ഞു കിടക്കാന്‍ .."

നല്ല ഭാവന!

Anonymous said...

കവിത വളരെ നന്നായിട്ടുണ്ട്. പക്ഷെ ആദ്യത്തെ വരിയില്‍ 'ഹൃദയത്തില്‍' ആവര്‍ത്തനമായോ? ഒരു ചെറിയ സംശയം.