വേനല്‍ തിളയ്ക്കുമ്പോള്‍ അറിയാം
ഒരു കാറ്റില്‍ മഴ വരുമെന്ന് ..
പൊഴിഞ്ഞ പോയ ഇതളുകള്‍
വീണ്ടും തിരിച്ചെത്തുമെന്ന്..
ഊഷര ഭൂമിയില്‍
ഈറന്‍ പകലുകളില്‍ ഒരു നാമ്പ് ..
വിട ചൊല്ലി പിരിഞ്ഞവര്‍
വാതിലില്‍ മുട്ടി വിളിക്കും കിനാവുകളില്‍
കാലം എത്ര ചെന്നാലും
ഈ വഴി മറക്കാതെ ദേശാടന പക്ഷികള്‍ വരും ..
പുതിയ തീരങ്ങളില്‍ കൂടി കെട്ടി പാര്‍ക്കും ..
നാളുകള്‍ എത്രയായി നാം ഇവിടെ ഇങ്ങിനെ
ഓരോ പകലിലും മറഞ്ഞ നക്ഷത്രങ്ങളെ തിരയുന്നു
2 comments:
can't see d post.....:(
അതെ, വര്‍ഷങ്ങളായി നമ്മള് ഇങ്ങനെ..എവിടെക്കോ, എങ്ങോട്ടോ നടന്നു കൊണ്ടേ ഇരിക്കുന്നു..തോളോട് തോള് ചേര്‍ന്ന്...
ജന്മദിനാശംസകള്..
Post a Comment