Friday, November 19, 2010

ഉച്ചമയക്കം

ഉച്ചമയക്കം കഴിഞ്ഞുണരുമ്പോള്‍
പെയ്യുന്ന മഴ.....
കുളിരിന്റെ കരിമ്പച്ച കമ്പളം..
പടര്‍ന്ന പച്ചയില്‍ തട്ടി ഒരു വെളിച്ച തുള്ളി ..
പാതി മറന്നുപോയ ഒരു കിനാവ്‌
മഴ കടന്നുവരുന്നു ..

ഒറ്റയടി പാതയിലൂടെ
ഒറ്റയ്ക്ക് നടന്നു പോവുന്നോരാള്‍
പിന്‍വിളി കേട്ട് തിരിഞ്ഞു നോക്കുന്നത് പോലെ .

3 comments:

പ്രയാണ്‍ said...

ഇവിടെയും മഴയായിരുന്നു ഇന്നലെ........ പെരുമഴ............

Anonymous said...

പുറത്തു മഴ പെയ്തു കൊണ്ടേ ഇരിക്കുന്നു...
വാശിയോടെ...എന്തിനാണാവോ??

മാന്മിഴി.... said...

ഒറ്റയടി പാതയിലൂടെ
ഒറ്റയ്ക്ക് നടന്നു പോവുന്നോരാള്‍
പിന്‍വിളി കേട്ട് തിരിഞ്ഞു നോക്കുന്നത് പോലെ .........ys