Friday, December 17, 2010

നൊസ്റ്റാള്‍ജിയ


പഴയ കലിഡോസ്കോപില്‍ ഒന്ന് ചരിയ്ക്കുമ്പോള്‍
നിറം മാറി രൂപം മാറുന്ന ഒരു വളപ്പൊട്ട്‌ ..
പാതി സത്യവും പാതി മിഥ്യയുമായി
പുതിയ രൂപങ്ങളില്‍ ..
വളപ്പൊട്ടുകള്‍ ..
ഇടയ്ക്കെപ്പോഴോ ഉച്ചവെയിലില്‍
ചാഞ്ഞുപെയ്യുന്ന കുമിളകള്‍ ..
താഴെ എവിടെയും വീഴാതെ വീണ്ടും വീണ്ടും പെയ്യുന്നവ ..
ദൂരെ ആരോ വിളിക്കുന്നു തിരിച്ചു പോകുവാന്‍ നേരമായി

2 comments:

പ്രയാണ്‍ said...

പാതി സത്യവും പാതി മിഥ്യയുമായി
ചെറിയൊരു ചലനത്തില്‍ നിറം മാറുന്ന ഭാവങ്ങള്‍

Anonymous said...

വെയിലില്‍ ചാഞ്ഞു നിലം തൊടാതെ പറന്നു നടക്കുന്ന കുമിളകള്‍ എന്ത്...? സ്വപ്നങ്ങളോ...?
:)