കടലാസ്സ് 
പഴയ  നോട്ടു  ബുക്കില്‍  നിന്നും  
കീറിയെടുത്തു ..
അതിന്റെ  ഒരു  പുറത്തില്‍  അവള്‍  ഇന്നലെ  എന്നെ  നോക്കിയതേ  ഇല്ല  
എന്നെഴുതിയിരുന്നു ..
മഴ  ..
എന്നത്തേയും  പോലെ  ..
മഴ  പെയ്തു  തുടങ്ങിയപ്പോള്‍  ..
ആദ്യം  വീണ  തുള്ളികള്‍  .
മുഖത്ത്  കൂടി  ഒഴുകി  കണ്ണീരിനോടു  ചേര്‍ന്ന്‍ ഉപ്പു  രുചിച്ചു ..
ഒരു  വേനല്‍ക്കാലം  വിട  പറഞ്ഞതിന്റെ ...
നടന്നകന്നവരുടെ  നിഴലുകള്‍ ..
തോണി 
കൈ വീശി അകന്നപ്പോള്‍ 
അകന്നു പോയത് ഒരു വന്കരയാനെന്നു തോന്നി 
ഞാനൊരു ഒറ്റപെട്ട ദീപിലാണെന്നും...
കടലാസുതോണി 
പതിയെ ഒന്നിളകി 
മഴയിലൂടെ ഒഴുകി അകന്നു ..
മഷി പടര്‍ന്നു തുടങ്ങിയിരുന്നു ...
ആരോ  മറന്ന  ഒരു കുടന്ന പൂക്കള്‍  ..
കൂടെ  ഒഴുകിപോയി ...
3 comments:
i couldn't understand....
ഈ കവിതാ ശകലങ്ങളില്‍ ഞാന്‍ ഇല്ല...
പുതിയ വഴികളില്‍ കാല്‍ ഇടറാതെ ഇരിക്കട്ടെ...
ആശംസകള്‍ !
ആദ്യം വീണ തുള്ളികള്‍ .
മുഖത്ത് കൂടി ഒഴുകി കണ്ണീരിനോടു ചേര്‍ന്ന്‍ ഉപ്പു രുചിച്ചു ..................
Post a Comment