Showing posts with label ഏതോ നിഴലില്ലാത്ത രാത്രിയിലെ സ്വപ്നങ്ങള്‍. Show all posts
Showing posts with label ഏതോ നിഴലില്ലാത്ത രാത്രിയിലെ സ്വപ്നങ്ങള്‍. Show all posts

Friday, June 5, 2009

ഏതോ നിഴലില്ലാത്ത രാത്രിയിലെ സ്വപ്നങ്ങള്‍

പകല്‍ വിരിയുമ്പോള്‍ നിഴലുകള്‍ വളരും
വളര്‍ന്ന നിഴലുകള്‍ക്ക് നമ്മെക്കാള്‍ വലുപ്പം ..
ഈ വെയിലുവീണ തണലില്ലാ വഴിയില്‍ ..
ഉച്ചവെയിലില്‍ നിഴലുകള്‍ കുറുകും ..

നാം ചേര്‍ന്ന് നടക്കുമ്പോള്‍ ..
നമുക്ക് നാം തന്നെ തണല്‍
നിഴലുകള്‍ക്ക് വളരാം തമ്മില്‍ ചേരാം .
പരസ്പരം പലതും പറയാം
നിഴലുകള്‍ നിശബ്ദമായി പറയുന്നവ
ഏതോ നിഴലില്ലാത്ത രാത്രിയിലെ സ്വപ്നങ്ങള്‍ .