പകല്‍ വിരിയുമ്പോള്‍ നിഴലുകള്‍ വളരും
വളര്‍ന്ന നിഴലുകള്‍ക്ക് നമ്മെക്കാള്‍ വലുപ്പം ..
ഈ വെയിലുവീണ തണലില്ലാ വഴിയില്‍ ..
ഉച്ചവെയിലില്‍ നിഴലുകള്‍ കുറുകും ..
നാം ചേര്‍ന്ന് നടക്കുമ്പോള്‍ ..
നമുക്ക് നാം തന്നെ തണല്‍
നിഴലുകള്‍ക്ക് വളരാം തമ്മില്‍ ചേരാം .
പരസ്പരം പലതും പറയാം
നിഴലുകള്‍ നിശബ്ദമായി പറയുന്നവ
ഏതോ നിഴലില്ലാത്ത രാത്രിയിലെ സ്വപ്നങ്ങള്‍ .
Subscribe to:
Post Comments (Atom)
3 comments:
എന്റെയും നിന്റെയും നിഴലുകള്‍ക്ക് അതിരുകളില്ലാത്ത സ്വാതന്ത്ര്യം..
നിന്റെ വിരലൊന്നു തൊടാന്‍ ഞാന്‍ കൊതിക്കുംപോഴേക്കും എന്നില്‍ പാതിയും ചേര്‍ന്നിരിക്കും
നിന്റെ നിഴല്‍...
നിഴലിന്റെ കറുപ്പ് വീഴാത്ത സ്വപ്‌നങ്ങള്‍...
പുതിയ ടൈറ്റില്‍ സ്നാപ് നന്നായിട്ടുണ്ട്..മഴയുടെ ഗീതം കാതില്‍ മുഴങ്ങുന്നു...
നാം ചേര്‍ന്ന് നടക്കുമ്പോള്‍ ..
നമുക്ക് നാം തന്നെ തണല്‍
നിഴലുകള്‍ക്ക് വളരാം തമ്മില്‍ ചേരാം .
പരസ്പരം പലതും പറയാം
----മനോഹരമായി
Post a Comment