Friday, September 24, 2010

എനിക്കിഷ്ടമാണ്

എനിക്കിഷ്ടമാണ് ഒരു പഴയ ചിത്രം നിനക്ക് തരുവാന്‍
ഓര്‍മകളുടെ വര്‍ഷ മേഘങ്ങളെ പെയ്യിക്കുവാന്‍ ..
എനിക്കിഷ്ടമാണ് നിശബ്ദതയുടെ മഞ്ഞുതുള്ളികള്‍ക്ക്
സ്വപ്നത്തിന്റെ നിറം കൊടുക്കുവാന്‍ ..
(ചിലപ്പോ മഞ്ഞു തുള്ളികള്‍ക്ക് കറുത്ത നിറമാവും .!)
എനിക്കിഷ്ടമാണ് നിനക്കായി പാലപ്പൂവിന്റെ ഗന്ധം
വസന്തമാരുതന്റെ കൂടെ പകരാന്‍ ..
എനിക്കിഷ്ടമാണ് നിന്‍റെ പ്രിയഗാനം പൌര്‍ണമി രാത്രികളില്‍
ഉറങ്ങാതെ കേട്ടിരിക്കാന്‍ ..
എനിക്കിഷ്ടമാണ് ,ഇടയ്ക്ക്
നിന്‍റെ സഹനങ്ങളുടെ വേനല്‍ കാറ്റിനു ചെവിയോര്‍ക്കാന്‍ ..
ഒരു നേര്‍ത്ത മൌനത്തിന്റെ വിങ്ങല്‍ ഉള്ളിലെക്കൊഴുക്കാന്‍ ..
ഒന്നും പറയാതെ നിശബ്ദതയുടെ ശബ്ദം കേള്‍ക്കാന്‍ ...

Friday, September 3, 2010

പിണക്കങ്ങള്‍


ഞാനെപ്പോഴും നിന്നോട് പിണങ്ങാറുണ്ട്..
നീയറിയാതെ ..
എന്നിട്ട് ദൂരേയ്ക്ക് നടന്നു പോകും ..
അപ്പോഴൊക്കെ നീ അവിടെ തന്നെയുണ്ടോ എന്ന് നോക്കാന്‍ തോന്നും
പോയ ദൂരം മുഴുവന്‍ തിരിച്ചു നടക്കും
അപ്പോള്‍ നിലാവും പൂക്കളും ഒന്നുമുണ്ടാവില്ല വഴിയില്‍ ..
പിന്നെ നിന്നെ കാണുമ്പോ ഞാനത് ,
നിന്നോടുള്ള പിണക്കം എന്തിനായിരുന്നു എന്ന്
മറന്നു പോകും

Friday, August 27, 2010

തെറ്റിയ വഴികള്‍

ഇന്നലെകളില്‍ തെറ്റിയ വഴികളാണ്
എന്നെ നിന്നടുത്തെത്തിച്ചത് ..
നിന്നിലെക്കെത്താന്‍
അല്ലെങ്കില്‍ എന്നിലേക്കെത്താന്‍
എവിടെയോ
അവ ശരിയായ വഴികളായിരുന്നു..

Monday, August 23, 2010

ഒരു തലോടല്‍

ആര്‍ദ്രമീ ശ്രവണ നിലാവിന്റെ തലോടലില്‍ സഖീ
നിനക്കായി വിടര്‍ന്ന ഇതളുകള്‍
നിന്നെ തലോടിയെതിയ കാറ്റിനെ
ചെറു സ്പന്ദനം കൊണ്ട് തൊട്ടയയ്ക്കുന്നു.
തിരികെ നിന്നടുത്തെത്തുവാന്‍
നേര്‍ത്ത സുഗന്ധം മറുവാക്കായ് ഓതുവാന്‍..
ഒരു വര്‍ണ പൂക്കളം ഉള്ളില്‍ വിരിച്ച ഓര്‍മകള്‍
മറ്റൊരു വസന്തമാകുന്നതറിയുന്നു ഞാന്‍ ..
ഇന്നീ രാവിനു മോഹനം നിന്‍റെ സാമ്യം
വര്‍ണം ഉള്ളില്‍ നിറഞ്ഞ ഈ ഓണരാവുപോലെ നീ സഖീ ..
മറ്റെന്തു നിന്നോട് മംഗളം പറയുവാന്‍ എന്നും പുഞ്ചിരി വിടര്‍ത്തും പ്രഭാതങ്ങള്‍ ..തലോടുന്ന കുളിര്‍ കാറ്റും..

Thursday, August 19, 2010

ശ്രാവണ നിലാവ്

ഇനി വിടരുന്ന രാവുകള്‍ക്ക്‌ ഓര്‍മകളില്‍ വിരിഞ്ഞ
സ്വപ്നങ്ങളുടെ ഗന്ധം പകര്‍ന്നിരിക്കും ..
വിരുന്നു വരുന്ന ഇന്നലെകള്‍
കൈപിടിച്ച് തമ്മില്‍ കൈകോര്‍ത്തു നടന്നു വരും ..
മറഞ്ഞു പോയവര്‍ ..
പൂക്കളത്തില്‍ നിന്നു മറഞ്ഞ പൂവുകളെ പോലെ ..

ശ്രാവണ നിലാവിന്റെ തലോടലില്‍ ഒരു പൂവ്
എനിക്കായി കാറ്റില്‍ പകര്‍ന്ന സുഗന്ധം
കാത്തു ഈ രാത്രി ഞാന്‍ ഉറങ്ങാതെയിരിക്കും
നീ വിടര്‍ന്ന രാത്രിയെ ഓര്‍ത്തു ..



Saturday, August 7, 2010

സിദ്ധി

നീ എന്നോട് പറയതതെന്തു ..
ഇതിനു മുന്‍പ് നാം കണ്ടു പിരിഞ്ഞ ആ
യുഗസന്ധ്യയുടെ പിന്കഥകള്‍ ..
നടന്നു മറഞ്ഞ പകലിനു മുന്‍പ് നാം ചേര്‍ന്ന് പാടിയ വിഷാദ ഗാനങ്ങള്‍ ‍
നീ എനിക്കായി നീട്ടിയ ഒരു പനിനീര്‍ പൂവ് ..
ഓര്‍മകളുടെ വരം അന്യമായ ഈ ജന്മത്തില്‍
നിന്നെ തൊട്ടറിയുന്നതേതു സിദ്ധി
നിന്റെയോ ..? എന്റെയോ..?

Saturday, July 31, 2010

പാരിതോഷികം

വഴികള്‍ നീണ്ടു കിടന്നു ..

ചാരെ നീ നടക്കുന്നതറിഞ്ഞത്ഹൃദയമിടിപ്പിനാല്‍..

അറിയാതെ വഴി മറന്നു ഉറങ്ങിയ വഴിയമ്പലങ്ങളില്‍

ഉണര്‍ത്താന്‍ വഴി മറക്കാതെ കൂടെ നടക്കാന്‍ ..

നീ കൂടെ നടന്നു ..

എവിടെ നിന്നാണ് നീ വന്നത് ?

മറന്നു പോയ ഏതു ജന്മത്തില്‍ നിന്ന്..?

നിനക്കായി കരുതി വെയ്ക്കാന്‍ ഒരു പാരിതോഷികം

എനിക്കറിയില്ല അത് എവിടെ കിട്ടുമെന്ന്