Saturday, January 17, 2009

മല മുകളില്‍

പുറപ്പെടുമ്പോള്‍ ഒരു ലക്‌ഷ്യം..ഒരു മനം..
കൂടെ നടക്കുമ്പോള്‍ ഒരേ ചുവടുകള്‍ ..ഒരു വിഷയം ..
ദൂരെ മലമുകളില്‍ മേഘങ്ങള്‍ ..
അരികെ താഴ്വാരങ്ങള്‍ പച്ച പുതച്ചു..
ചുറ്റും നോക്കി ചുറ്റി തിരിഞവര്‍്..പിരിഞ്ഞു മറ്റൊരു കൂട്ടമായ്‌ ..
അരുവി കുളിര് പകര്ന്നു ..ഒന്നു നനഞ്ഞു ..നടന്നു
നീന്തി നനഞ്ഞവര്‍ ലക്‌ഷ്യം മറന്നു ..
വിരിഞ്ഞ പൂവുകള്‍ ..മതിമറന്നവര്‍്..അവിടെയലിഞ്ഞു..
പക്ഷികള്‍ പലവിധം ..കാഴ്ചകള്‍ ..മനോഹരം ..

തളരുന്നു അവസാന ചുവടുകള്‍ ..
ഒടുവില്‍ ഞാനൊറ്റയ്ക്ക് ..
ഈ മലമുകളില്‍ ..വെറും വെളുത്ത പാറകള്‍ മാത്രം ..
മേഘങ്ങള്‍ മൂടിയ താഴ്വരകള്‍ താഴെ ...
തിളങ്ങി ഒഴുകി അകലുന്ന അരുവിയും

കടന്നു വന്ന വഴികള്‍ തന്നെ യാത്ര ..
ലക്ഷൃവും

3 comments:

ജിജ സുബ്രഹ്മണ്യൻ said...

ഒടുവില്‍ ഞാനൊറ്റയ്ക്ക് ..
ഈ മലമുകളില്‍ ..വെറും വെളുത്ത പാറകള്‍ മാത്രം ..
മേഘങ്ങള്‍ മൂടിയ താഴ്വരകള്‍ താഴെ ...
തിളങ്ങി ഒഴുകി അകലുന്ന അരുവിയും

പേടിക്കണ്ടാ..ഈ വെളുത്ത പാറകൾ കാണാനും ആരെങ്കിലും ഒക്കെ കടന്നു വരും

സ്നേഹതീരം said...

ഒറ്റയ്ക്കാണെന്ന് ആരു പറഞ്ഞു? ഒരുപാട് സാദൃശ്യങ്ങളുള്ള ഒരു നിഴല്‍ കൂടെയില്ലേ?

Anonymous said...

enthayaalum mukalil ethiyallo..ini mukalil enthanu ennu orthu thazhe ninnu vishamikkendallo? :)