Friday, May 29, 2009

ഒരു പൂവ്

ആ രാത്രി അകന്നു പോയ കാലടികളെ കുറിച്ച് ഒരു അടയാളവും ബാക്കിയാക്കാതെ ..

ഒരു ഭ്രാന്തന്‍ കാറ്റ് കതകില്‍ മുട്ടികൊണ്ടിരിക്കും ..

ഇത് വരെ നിന്‍റെ വാതിലില്‍ തട്ടിയ കയ്യുകള്‍ അപ്പോള്‍ ഇരുട്ടിലെവിടെയോ

പാതി മാഞ്ഞുപോയ ഒരു സ്വപ്നത്തിലെ കാഴ്ചകളില്‍ തൊട്ടറിയുകയാവും

അവസ്സാനയാമങ്ങള്‍ക്കുമപ്പുറം ഒരു നിശബ്ദധ നിന്നെ ചൂഴും ..

അപ്പോള്‍ നീ തുറന്ന ജാലകത്തിലൂടെ ,അകലെ നിലാവിന്റെ നാട്ടില്‍ നിന്നും പാലപ്പൂവിന്റെ ഗന്ധം ..മറവിയില്‍ നിന്നും നിന്നെ വിളിക്കും ..

ഉറഞ്ഞു പോയ ഓര്‍മകളുടെ കാലടിപാടുകള്‍ക്കുമപ്പുറം ..

നിറഞ്ഞ മിഴികള്‍ ഇതളുകളായൊരു പൂവ് വിടര്‍ന്നു നില്‍പ്പുണ്ടായിരിക്കും

6 comments:

Anonymous said...

ആ പൂവിനു എന്താകും പേര്?
കാട്ടുചെമ്പകം എന്നോ അതോ പാല എന്നോ?

anupama said...

very nice..........catching lines......
keep writing.....
sasneham,
anu

ramanika said...

ishtamayi!

പള്ളിക്കുളം.. said...

ആ പൂവിനു narcisuss എന്നാണോ പേര്?

ഹന്‍ല്ലലത്ത് Hanllalath said...

..സ്വപ്നത്തിന്റെ കാഴ്ചകളെ തൊട്ടറിയാന്‍ ഞാനും...

കണ്ണനുണ്ണി said...

"നിറഞ്ഞ മിഴികള്‍ ഇതളുകള്‍ ആയ പൂവ്..."
നല്ല കല്പന...