Friday, September 4, 2009

ഉത്സവരാവുകള്‍ക്കപ്പുറം

ഈ ഉത്സവരാവുകള്‍ക്കപ്പുറം പിന്നെയും
തിരിച്ചു നടക്കും ..
നിനക്കായി കരുതിയ പഴയ പാട്ടുകള്‍ മനസ്സിലോര്‍ക്കും ..
അറിയാതെ ഉണരും ഈ രാവില്‍ വിദൂരതയിലെവിടെയോ ഒരാര്‍പ്പുവിളി..
ഓര്‍മകളുടെ ദൂരങ്ങള്‍ താണ്ടാന്‍ ..
കൃഷ്ണകിരീടം തേടിയലഞ്ഞ ഒരു പച്ച കാട് ..
വിരല്‍ തുമ്പില്‍ ബാക്കിയായ കോളാമ്പി പൂവിന്റെ ഗന്ധം ..
പറന്നു പോയ പൂവിന്റെ നിറമുള്ള ശലഭം ...
ഓരോ തവണയും ഞാന്‍ നിന്നിലേക്ക്‌ നടക്കുന്നു ..

മടങ്ങുന്നത് നീയോ ഞാനോ ..?

5 comments:

പള്ളിക്കുളം.. said...

എന്തോ ഒരു ചെറിയ സുഖം വായിക്കുമ്പോൾ..

പള്ളിക്കുളം.. said...
This comment has been removed by the author.
ramanika said...

പറന്നു പോയ പൂവിന്റെ നിറമുള്ള ശലഭം ...
ഓരോ തവണയും ഞാന്‍ നിന്നിലേക്ക്‌ നടക്കുന്നു ..

മടങ്ങുന്നത് നീയോ ഞാനോ?

manoharam!

പാവപ്പെട്ടവൻ said...

പറന്നു പോയ പൂവിന്റെ നിറമുള്ള ശലഭം
കൊള്ളാം മാഷേ നല്ല സുഖം

Anonymous said...

ഉത്സവ രാവുകള്‍ ഇനിയും ഉണ്ടാകട്ടെ..
നിനക്കും അവള്‍ക്കും..