Friday, September 18, 2009

പ്രണയത്തിലേക്കുള്ള വഴി

രാത്രിയില്‍ കൊടുമുടികളുടെ മുകളില്‍ നിന്നും താഴെ ചിതറിയ വര്‍ണങളെ കാണുന്നു
അത് പൂത്ത ഗുല്‍മോഹറുകള്‍..?

പിന്നെയെപ്പോഴോ ഒറ്റപെട്ട ദീപുകളിലേക്ക് ഞാന്‍ ഉണരുന്നു ..
നീയെവിടെയാണ് ..

പകല്‍ എനിക്കറിയില്ല ചിലപ്പോ ഉയരങ്ങളിലെക്കും ..
ചിലപ്പോ താഴ്വാരങ്ങളിലേക്കും ചുറ്റി നീളുന്ന വഴിയില്‍ ..

സൂര്യന് കുളിരും ….കാറ്റിനു ചൂടും …
ഇതാണോ പ്രണയത്തിലേക്കുള്ള വഴി ?

8 comments:

Raman said...

Cheruthaanenkilum nalla rasamulla kavitha. Oru Kahlil Gibran touch okke thonni vaayichappol

പാവപ്പെട്ടവൻ said...

സൂര്യന് കുളിരും ….കാറ്റിനു ചൂടും …
ഇതാണോ പ്രണയത്തിലേക്കുള്ള വഴി ?

ആകാശത്തിലേക്ക് നീളുന്ന കോവണികളും കാണാം മനോഹരം ആശംസകള്‍

Jenshia said...

aayirikkum... :)

Anil cheleri kumaran said...

ഒക്കെ പ്രണയത്തിലേക്കുള്ള വഴികൾ തന്നെ.

അനൂപ് കോതനല്ലൂർ said...

സൂര്യന് കുളിരും ….കാറ്റിനു ചൂടും …
ഇതാണോ പ്രണയത്തിലേക്കുള്ള വഴി ?
അതാണോ?

Thus Testing said...

ഇനിയും വഴികളെത്ര കിടക്കുന്നു...കൊള്ളാം

siva // ശിവ said...

ഇതൊക്കെയാവും....

amantowalkwith@gmail.com said...

അവളിലെക്കുള്ള വഴികളെ തേടി ഞാന്‍ വഴികള്‍ മറന്നിരിക്കുന്നു ..
നന്ദി പ്രിയരേ ഈ വീധിയിലേക്ക് കണ്ണ് അയച്ചതിന്
thnx siva,pavapettavan,raman,jenshia,kumaran,anoop'n arun