Friday, October 16, 2009

പകല്‍ നക്ഷത്രം

ഒരു പകല്‍ ...
മനസ്സില്‍ അപ്പോള്‍ ഒരു രാത്രി നിറഞ്ഞു നിന്നു ..
ഇരുട്ടിനു കണ്ണീരു നിറഞ്ഞു വിങ്ങുന്ന ഭാരമുണ്ടായിരുന്നു ..

ഒരു പൊട്ടു വെളിച്ചം അകലെ ആകാശത്ത് ..
ഒന്ന് നോക്കി ...വിരലുകൊണ്ട് തൊട്ടു ..
വിരലില്‍ ഒരു നക്ഷത്ര പൊട്ട്‌..

നെഞ്ചോട്‌ ചേര്‍ത്തപ്പോള്‍
വെളിച്ചം ...
പുതിയ വഴികള്‍ ..

വെളിച്ചത്തില്‍ അലിഞ്ഞു പോയത്‌ ...
ഇന്നലെകളായിരുന്നു ...

ഇന്നില്‍ ‍ അലിഞ്ഞു ചേര്‍ന്നത്
വെളിച്ചതിറെ നക്ഷത്ര പൊട്ടുകളായിരുന്നു ...

അത് നീയായിരുന്നു ...

7 comments:

Umesh Pilicode said...

വെളിച്ചത്തില്‍ അലിഞ്ഞു പോയ ഇന്നലെകല്‍ക്കപ്പുരം നാളെയുടെ നിറമുള്ള നിനവുകലുണ്ടാകണം
ബാക്ക് ഗ്രൌണ്ട് കളര്‍ മാറ്റിയാല്‍ വായിക്കാന്‍ എളുപ്പമായിരുന്നു
:-)

Anil cheleri kumaran said...

നന്നായിരുന്നു.

പാവപ്പെട്ടവൻ said...

വെളിച്ചത്തില്‍ അലിഞ്ഞു പോയത്‌ ...
ഇന്നലെകളായിരുന്നു ...
വളരെ വെളിച്ചമുള്ള ഒരു വിശ്വാസം

Anonymous said...

വെളിച്ചം എപ്പോഴും കൂടെ ഉണ്ടായിരുന്നു...തിരിച്ചറിഞ്ഞില്ല എന്ന് മാത്രം.!

Jenshia said...

അങ്ങനെ നക്ഷത്രം സ്വന്തമായി ...

നല്ല കവിത...

Deepa Bijo Alexander said...

ഏതിരുട്ടിലും ഒരു നക്ഷത്രമുദിക്കും...പ്രതീക്ഷയുടെ പൊൻ വെളിച്ചവുമായി....

amantowalkwith@gmail.com said...

എന്നും വെളിച്ചമേകുന്ന ഒരു വെളിച്ചം ..
thanks umesh,kumaran,എന്നും വെളിച്ചമേകുന്ന ഒരു വെളിച്ചം .. thanks pavapettavan
അതെ anony അല്പം വൈകിയാലും തിരിച്ചറിവുകള്‍ മധുരതരമാണ്
thanks .
സ്വന്തമാവലുകള്‍ ഒരു വിശ്വാസമാണ് ..
thanks jenshia
അതെ ഇരുട്ടില്‍ നിന്നും നയിക്കുന്ന വെളിച്ച പൊട്ടുകള്‍
thanks deepa