പടര്‍ന്നു പച്ചച്ചു നിറഞ്ഞു കായ്ച്ച മാവിന്റെ തണലില്‍ ..
വെട്ടിയൊതുക്കിയ പടവുകള്‍ താഴെ ഓളം വെട്ടി ..
താഴെ തണുപേറും..കുളത്തിനു ചാരെ ...
അയല്‍ക്കാരുടെ കൂട്ടം .. ചുറ്റും പല വര്‍ത്തമാനങ്ങള്‍
അമ്മയുടെ മടിയില്‍ തലചായ്ച്ചു വിരിച്ച പായില്‍ ഒരു ഉച്ച മയക്കം
കാറ്റില്‍ പഴുത്ത മാമ്പഴത്തിന്‍ ഗന്ധം ..
ഇടയ്ക്ക് കൊഴിയുന്നു പാതി കരിഞ്ഞ മാമ്പൂക്കള്‍
തഴുകി കടന്നു പോകുമ്പോള്‍ വേനല്‍ ബാക്കിയാക്കിയ സാന്ത്വനം ..
കവിളില്‍ ഇഴഞ്ഞു കയറിയ പുളി ഉറുമ്പ് ..
ഞെട്ടി ഉണരുമ്പോള്‍ മൊബൈലില്‍ കോള്‍..
താഴെ കുടിവെള്ള ലോറി വന്നിട്ടുണ്ട്
7 comments:
:)
യാഥാര്‍ഥ്യം എത വിചിത്രം..
പാതി കരിഞ്ഞ മാമ്പൂമണം ഇവിടെയറിഞ്ഞു...നല്ല സ്വപ്നം.
:)
നല്ല വരികള്‍...
എത്ര ഭംഗിയായി, പുത്‌ിയ മട്ടില്‍ അവതരിപ്പിച്ചിരിക്കുന്നു, എല്ലാവരും പറയാറുള്ള ഈ ഒരു വൈപരീത്യം.
ശരിക്കും ദാസേട്ടന്റെ ആ മനോഹരഗാനം -മാമ്പൂ വിരിയുന്ന രവുകള്ളില്‍ മാതളം വിരിയുന്ന രവുകള്ളില്‍ എന്ന ഗാനം ഓര്മ വന്നുവായിച്ചപ്പോള്‍.
അത്രയ്ക്ക് മനോഹരം.
സ്വപ്നവും യാഥാര്‍ത്യവും തമ്മില്‍ എന്തൊരു കോണ്ട്രാസ്റ്റ് !
Post a Comment