വാതിലുകള്‍ക്ക് പിന്നില്‍ നിന്നു നീ അടക്കിയ ശബ്ദത്തില്‍ പറഞ്ഞു ..
"നിന്നെ ഞാനറിയുന്നു എന്നെ നീ അറിയുന്നതിലും കൂടുതല്‍ ...
നിന്‍റെ ശബ്ദം എന്നോടുള്ള പ്രണയത്തില്‍ വിറയ്ക്കുന്നത് ..എല്ലാം ഞാനറിയുന്നു "
എന്റെ പിഴ എനിക്കത് മനസിലാക്കാന്‍ കഴിയുന്നില്ലല്ലോ ..
വാതിലുകള്‍ തുറന്നു ഞാന്‍ നിന്നോട് പറഞ്ഞു "ഇപ്പോള്‍ എനിക്ക് നിന്നെയറിയാം.."
നിന്‍റെ മുഖത്ത് പുതിയ ഭാവം .."നിന്നെ ഞാന്‍ അറിയില്ല ..മറ്റുള്ളവരെ പോലെ .."
അപ്പോള്‍ മൂന്ന് വട്ടം പൂവന്‍ കോഴിയുടെ ശബ്ദത്തില്‍ ഡോര്‍ ബെല്‍ മുഴങ്ങി ..
ഒരു പാര്‍സല്‍ ഉണ്ട് ..
ഒരു മരകുരിശ്...
അതില്‍ ഓഫ് സീസണ്‍ സ്പെഷ്യല്‍ ഓഫര്‍ 30% കൂടുതല്‍ ഭാരം എന്നെഴുതിയിരുന്നു ...
Friday, April 3, 2009
Subscribe to:
Post Comments (Atom)
4 comments:
കാര്യമില്ലാതെയല്ല..പക്ഷെ കാര്യമയൊന്നും
മനസ്സിലായില്ല..
ഹി ഹി കലക്കി. വാതിലുകളുടെ മുന്നാം പുറവും , പിന്നാമ്പുറവും ഓശാന ഞായറിനെ ഓര്‍മിപ്പിക്കുന്നു..പിന്നെ മരക്കുരിശ് വരാനിരിക്കുന്ന ഉയിര്തെഴുന്നെല്‍പ്പിന്റെ ടോക്കണ്‍ അല്ലെ? ആശ്വസിക്കുക. കവിത നന്നായി.
അപ്പോള്‍ മൂന്ന് വട്ടം പൂവന്‍ കോഴിയുടെ ശബ്ദത്തില്‍ ഡോര്‍ ബെല്‍ മുഴങ്ങി ..
ഒരു പാര്‍സല്‍ ഉണ്ട് ..
ഒരു മരകുരിശ്...
എന്താ ഇത് ??
തോന്നണ്ടത് തോന്നേണ്ട സമയത്ത് തോന്നണം.......ഇല്ലെങ്കില്‍......
Post a Comment