Tuesday, April 28, 2009

തിരിച്ചറിവുകള്‍

വേനലിനോട് ഈ തീഷ്ണ വിരല്‍ കൊണ്ട് എന്നെ തൊടരുതെന്ന് ഞാന്‍ പറയില്ല
വേനലിന് എന്ന്നെ അറിയില്ലെന്കിലോ ..
പെയ്യാന്‍ മടിക്കുന്ന മഴമെഘങ്ങലോടും എനിക്ക് പരാതിയില്ല ..
ഒരു മേഘവും എനിക്കായി പൊഴിയാനീല്ലെന്നെനിക്കറിയാം..
വസന്തം ഒരു പൂവും എനിക്കായി വിരിക്കില്ലെന്കിലും ..
ഞാന്‍ പാതയോരങ്ങളിലെ പൂത്ത മരങ്ങള്‍ നോക്കി നില്‍ക്കും ..
എങ്കിലും ഒരു പൂവും എന്നെ തിരിച്ചറിയില്ലെന്നെനിക്കറിയാം..
മഞ്ഞു കാലത്ത് അതികാലത്തെ ഞാന്‍ തണുത്ത കാറ്റ്
ഏറ്റു പുറത്തു നടക്കും
എന്റെ ഹൃദയത്തിലേക്ക് ഹേമന്തത്തിന്റെ വിരലുകള്‍ താഴട്ടെ ..

8 comments:

Anonymous said...

കാത്തിര്ക്കുന്ന മഞ്ഞു കാലം വേഗം വരട്ടെ...

വേനല്‍ വരുമ്പോ മഴയ്ക്ക് കൊതിക്കുന്ന,
വര്ഷം വരുമ്പോള്‍ ഹെമന്തത്തിനു കൊതിക്കുന്ന,
ഹേമന്തം വരുമ്പോള്‍ വേനലിന് കൊതിക്കുന്ന,
ഒരിടത്തും എത്തിപ്പെടാത്ത..ഒരാള്‍..
ഞാന്‍ എന്ന തിരിച്ചറിവ് തന്ന പോസ്റ്റിനു നന്ദി..

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

“ഞാന്‍ പാതയോരങ്ങളിലെ പൂത്ത മരങ്ങള്‍ നോക്കി നില്‍ക്കും ..
എങ്കിലും ഒരു പൂവും എന്നെ തിരിച്ചറിയില്ലെന്നെനിക്കറിയാം..“

അറിയുന്നുണ്ടായിരിക്കും.

അരങ്ങ്‌ said...

Sweet poem with profound thinking. Dear friend let this spring blossom in ur heart. And this winter make ur mind so cool .....
Good poem

പകല്‍കിനാവന്‍ | daYdreaMer said...

എന്റെ ഹൃദയത്തിലേക്ക് ഹേമന്തത്തിന്റെ വിരലുകള്‍....

ഹന്‍ല്ലലത്ത് Hanllalath said...

...തീര്‍ച്ചയായും ഒരിക്കല്‍ വസന്തം തേടി വരും...

വാഴക്കോടന്‍ ‍// vazhakodan said...

വസന്തം ഒരു പൂവും എനിക്കായി വിരിക്കില്ലെന്കിലും ..

നിനക്കായ് പൂക്കള്‍ വിരിയുന്ന ഒരു കാലം ഉണ്ടാവട്ടെ!

ബാജി ഓടംവേലി said...

നല്ല വരികള്‍..........
എല്ലാവിധ ഭാവുകങ്ങളും........

Typist | എഴുത്തുകാരി said...

തിരിച്ചറിയാനായി ഒരു പൂ അല്ലാ, ഒരു പൂക്കാലം തന്നെ വരട്ടെ.