Tuesday, May 19, 2009

താളുകള്‍

ഇനിയും തുറക്കാതെ കാത്തു വച്ചത്

താളുകളിലെ നിന്റെ വിരല്‍ പാടുകള്‍ മായാതിരിക്കാന്‍..


ഇനിയും തൊടാതെ സൂക്ഷിച്ചു വച്ചത്

നീ ചേര്‍ത്ത് പിടിച്ച മിടിപ്പുകള്‍ ബാക്കിയാവാന്‍ ..

ഹൃദയമറിയുന്നു നിന്റെ കാഴ്ച പതിഞ്ഞ വരികളില്‍

പുതിയ അര്‍ഥങ്ങള്‍ സ്പന്ദിക്കുന്നത് ..


ഇപ്പോള്‍ ഞാന്‍ ഒരു പുതിയ പുസ്തകമാണ് വായിക്കുന്നത്

നിന്റെ കാഴ്ച്കളില് കൂടി

നിന്റെ വിരല്‍ പാടുകളില്‍ കൂടി ...

മിടിക്കുന്ന വരികളില്‍ കൂടി .

7 comments:

ശ്രീ said...

ആ ഓര്‍മ്മകള്‍ നിലനില്‍ക്കട്ടെ!

ramanika said...

പുതിയ അര്‍ഥങ്ങള്‍
പുതിയ പുസ്തകം
ഒരു പുതുമ ഈ കവിതയില്‍!

ജിജ സുബ്രഹ്മണ്യൻ said...

ഇനിയും തൊടാതെ സൂക്ഷിച്ചു വച്ചത്

നീ ചേര്‍ത്ത് പിടിച്ച മിടിപ്പുകള്‍ ബാക്കിയാവാന്‍ ..

..നല്ല വരികൾ.... മനസ്സിൽ സ്പർശിച്ചു.

The Eye said...

Good lines...

Let the memories live forever...!

ഹന്‍ല്ലലത്ത് Hanllalath said...

നിന്‍റെ വിരല്‍ തൊട്ടയിടങ്ങള്‍ ഹൃദയത്തില്‍ സൂക്ഷി വെച്ചതാണ് ഞാന്‍... ആരും കാണാതെ..
നിന്‍റെ ഓര്‍മ്മകളെ കാത്തു വെച്ചിട്ടുണ്ട് ഞാന്‍
എന്നും നിദ്ര വന്നെന്നെ പുല്‍കും മുമ്പേ തുറന്നു ഞാന്‍ നോക്കാറുണ്ട്..
നിന്‍റെ ഓര്‍മ്മകളുടെ നിധി പേടകം...

anupama said...

good,so you found someone to walk with.don't ever reading the new book............let it continue till the last breath[hey,but the same book].
touching lines.........
sasneham,
anu

Anonymous said...

ഉം.. എന്താണ് ഇത് വരെ വായിക്കാതിരുന്നത് എന്ന ന്യായമായ ഒരു ചിന്ത ഉണ്ടായിരുന്നു..ചോദിച്ചില്ല.
ഇപ്പൊ മറുപടി കിട്ടി.. :)