Monday, July 6, 2009

പെയ്തൊഴിയട്ടെ

ഈറന്‍രാത്രി ബാക്കിയാക്കിയ ഒരു തരി വെട്ടം
നീലച്ച ജലാശയങ്ങള്‍ നിശ്ചലം .. ഇരുഭാഗവും ..
വലയെറിയുന്നോര്‍ .. .ധൃതിയില്‍ മടങ്ങുന്നു ..
തണുപ്പ് വിരിക്കുന്നു തടാകതടങ്ങളില്‍ ..
ഒഴിഞ്ഞു പോയിരിക്കുന്നു മീനുകള്‍ ..
വലിയ പേമാരി വരുന്നു വീടെത്തണം ..

വഴിയരികിലെ മണ്ഡപത്തില്‍ ലഹരി പകര്‍ന്നു
പരസ്പരം പലതും പറഞ്ഞു ..
കൂട്ടം വിട്ടു ..പെതോഴിഞ്ഞ മഴകുളിരില്‍ ...
ഒറ്റയ്ക്ക് നടന്നു ..കടലോരതെയ്ക്ക് ..
എനിക്ക് മഴ തുള്ളികളെ ചേര്‍ത്ത് പിടിക്കാന്‍ തോന്നി ..
അത് നിന്റെ നിറഞ്ഞ കണ്ണുകള്‍ ....

കല്‍മതിലിനപ്പുരം ഉറഞ്ഞാര്‍ക്കുന്ന കടല്‍ ..
ഇരുട്ടിലും വരഞ്ഞു വെളുത്ത വരകള്‍ ..
ഓരോ തിരകളെയും കയ്യിലെടുക്കുവാന്‍ തോന്നി
അത് നിന്റെ നിശ്വസങ്ങളായി .....

ഈ രാത്രിമഴയുടെ മുടികളില്‍ തലോടി ഒരു
സാന്ത്വനം നിനക്കായി ചേര്‍ത്ത് വയ്ക്കുന്നു ..
ഇനി പെയ്യുന്ന മഴയില്‍ നിന്നെ നനയ്ക്കട്ടെ ഒരു സാന്ത്വന മഴ ...

ആടി തിമിര്‍ത്ത തെങ്ങുകള്‍ക്കിടയിലൂടെ
തിരിച്ചു നടക്കുമ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു
കന്ത്ടങ്ങളെ തൊട്ടു നനച്ചു ....മറ്റൊന്നും എനിക്കില്ല
നിനക്കായി ബാക്കിയായ്‌ ...
...

9 comments:

ശ്രീ said...

"ഈ രാത്രിമഴയുടെ മുടികളില്‍ തലോടി ഒരു
സാന്ത്വനം നിനക്കായി ചേര്‍ത്ത് വയ്ക്കുന്നു ..
ഇനി പെയ്യുന്ന മഴയില്‍ നിന്നെ നനയ്ക്കട്ടെ ഒരു സാന്ത്വന മഴ ..."

നന്നായിരിയ്ക്കുന്നു.

വരവൂരാൻ said...

ഈറന്‍രാത്രി ബാക്കിയാക്കിയ ഒരു തരി വെട്ടം
ഇഷ്ടപ്പെട്ടു ഈ വരികൾ..

അരുണ്‍ കരിമുട്ടം said...

ഉം..
പെയ്തൊഴിയട്ടെ:)
നന്നായിരിക്കുന്നു.

ശ്രീഇടമൺ said...

ഈ രാത്രിമഴയുടെ മുടികളില്‍ തലോടി ഒരു
സാന്ത്വനം നിനക്കായി ചേര്‍ത്ത് വയ്ക്കുന്നു ..
ഇനി പെയ്യുന്ന മഴയില്‍ നിന്നെ നനയ്ക്കട്ടെ ഒരു സാന്ത്വന മഴ ...

ആവോളം നനഞ്ഞു...!!
കവിത നന്നായിട്ടുണ്ട്...
എല്ലാ ആശംസകളും...*
:)

Neelanjana said...

നീലച്ച ജലാശയങ്ങള്‍ നിശ്ചലം .. ഇരുഭാഗവും ..
വലയെറിയുന്നോര്‍ .. .ധൃതിയില്‍ മടങ്ങുന്നു ..

ഒരു മഴക്കാല രാത്രി ഓര്‍മ്മിച്ചു.

കുത്തുകള്‍ തുടര്‍ച്ചയെ അല്ലെങ്കില്‍ പറഞ്ഞിട്ടും തീരാ‍ത്ത ഒന്നിനെ പ്രതിനിധീകരിക്കുന്നതല്ലെ. അങ്ങനെയാണെങ്കില്‍ ഈ വരികളിലെ ചില കുത്തുകള്‍ ഒഴിവാക്കാമായിരുന്നില്ലെ.

ramanika said...

ഈ രാത്രിമഴയുടെ മുടികളില്‍ തലോടി ഒരു
സാന്ത്വനം നിനക്കായി ചേര്‍ത്ത് വയ്ക്കുന്നു ..
ഇനി പെയ്യുന്ന മഴയില്‍ നിന്നെ നനയ്ക്കട്ടെ ഒരു സാന്ത്വന മഴ ...

ഈ വരികള്‍ എന്നില്‍ ഒരു പ്രത്യേകതരം ഫീല്‍ ഉണ്ടാക്കി !

Anonymous said...

അതെ മഴ പെയ്തൊഴിയട്ടെ..
മഴയില്‍ എന്റെ കണ്ണുനീര്‍ ആരും കാണില്ലെല്ലോ..
എല്ലാം ഒഴുകി തീരുമ്പോള്‍..
ഞാന്‍ ബാക്കി ഉണ്ടാകുമോ..?
ആര്‍ക്കറിയാം??

പ്രയാണ്‍ said...

മനസ്സിനെ നനയിച്ച മഴ.....

സ്നേഹതീരം said...

പറയാതിരിക്കാൻ വയ്യ. അസ്സലായിരിക്കുന്നു, ഈ കവിത. ഈ സാന്ത്വനമഴ അവളെ നനയ്ക്കാതിരിക്കില്ല :)