Friday, July 10, 2009

തോരാനിട്ടവ


തോരാനിട്ടവ

വേനല്‍ പകലില്‍ തോര്‍ന്നു മണ്ണില്‍ വിരിച്ചത് കണ്ണീരിന്റെ നനവായിരുന്നു ..
ഒറ്റപെട്ട ഉഷ്ണപകല്‍ അവയെ തൊട്ടെടുത്തു ..
വറ്റിവരണ്ട കണ്ണുകള്‍ക്ക്‌ ...കുംഭ ചൂട് ..
പകര്‍ന്നു പോയത്‌ ഓര്‍മകളുടെ തണുപ്പായിരുന്നു ..

ഈ കര്‍ക്കിടകത്തിന്റെ ഈറന്‍ പകലില്‍ തോരാനിട്ടവ മഴ വാരി നനഞ്ഞു..
ഒരു നനവില്‍നിന്നും മുഴുനനവിലേക്ക് ...
കേട്ടതും പറഞ്ഞതും ...തണുതുപോയവ ..
തോരാതെ പോയത്‌ വേദനകളായിരുന്നു ..

ഇത് വരെ നനഞ്ഞൊട്ടിയ ഓര്‍മകളുടെ മുറിവുകള്‍ ..
തോര്‍ന്നുപോയത് ...അനുഭവങ്ങളുടെ തുള്ളികള്‍ ..
തോരാതെ പോയത്‌ ..മുറിവുകളുടെ പാടുകള്‍ ..
ഓര്‍മകളുടെ ഈറന്‍ ബാക്കിയായ മുറിപാടുകള്‍ ...

6 comments:

പാവപ്പെട്ടവൻ said...

ഈ കര്‍ക്കിടകത്തിന്റെ ഈറന്‍ പകലില്‍ തോരാനിട്ടവ മഴ വാരി നനഞ്ഞു..
മനോഹരം ആശംസകള്‍

Anonymous said...

തോരാതെ പോയവ ഇനിയും ഇളവെയില്‍
പെയ്യുന്നത് വരെ കാത്തിരിക്കുക..
ഒരു പക്ഷെ ഉണങ്ങിയേക്കാം....
ഒരു പക്ഷെ.....

ramanika said...

ഈ ഓര്‍മ്മകളുടെ മുറിപാടുകള്‍ അല്ലെ നമ്മെ മുന്നോട്ടു നയിക്കുന്നത്

വരവൂരാൻ said...

കേട്ടതും പറഞ്ഞതും ...തണുതുപോയവ ..
തോരാതെ പോയത്‌ വേദനകളായിരുന്നു ..

നല്ല വരികൾ

Typist | എഴുത്തുകാരി said...

മുറിവുകളുടെ പാടും മായും, കാലമേറെ കഴിയുമ്പോള്‍.

താരകൻ said...

കൊള്ളാം..