Friday, July 11, 2008

നിന്നെ ആദ്യം കണ്ടത്

കുമിളകള്‍... വൃത്തത്തില്‍ ...
ആകാശത്തില്‍ നിന്നും അടര്‍വീണുകൊണ്ടിരുന്നു...
വീണ്ടും... വീണ്ടും ...
ഉയരങ്ങളില്‍ നിന്നും ഭൂമിയിലേക്ക് ...താഴെ ഒന്നും അവശേഷിപ്പികാതെ ...
അതിനുമപ്പുറം മഴയുടെ നാടാണ്...
മഴയില്‍ കുമിളകളും തുള്ളികളും ...... ചേര്‍ന്നൊഴുകി
ആത്മാക്കള്‍ ..ജീവനില്‍ അലിഞ്ഞപോലെ ..

അമ്മേ അതെന്താണ്...താഴേക്ക്‌ വീഴുന്ന കുമിളകള്‍ ....
ഞാനൊന്നും കാണുന്നില്ല ...
നിനക്കു തോന്നുന്നതാവണം....
എനിക്കുകാണം..

എനിക്കുമാത്രം..മഴയ്ക്കുമപ്പുറം..ഞാന്‍ ഒരു മുഖം കണ്ടു ...
നീ ആരാണ്...... നീ എവിടെയാണ് ...
ഞാന്‍ നീയാണ് ....
അങ്ങിനെയാണ് ഞാന്‍ നിന്നെ ആദ്യം കണ്ടത്

Tuesday, July 8, 2008

ഗുല്‍മോഹര്‍

ഗുല്‍മോഹര്‍
പ്രണയം നിറഞ്ഞ മഴയുടെ, മഞ്ഞിന്റെ, വേനലിന്റെ..
ഉറക്കം മറന്ന രാത്രികളുടെ ..
പൂത്തുലഞ്ഞ പകല്‍സ്വപ്നങളുടെ ..
മറക്കാന്‍ മറന്ന വേനല്‍ കനവിന്റെ ...
ആണ്ടരുതിയാണ് നീ..
നീറിയ പ്രണയം പറയാന്‍ മറന്ന ഒരു നൂറു സാന്ത്വനമാണുനീ..
സ്നേഹം വാറ്റിയ മധുവിന്റെ രക്ത ശോഭയാണ് നീ..
മറക്കാതിരിക്കുവാന്‍ ഓര്‍മ തരും മഞ്ഞ വാകയല്ല നീ
ഒരിക്കലും തീരാത്ത നോവിന്റെ ചോര പൊടിക്കും മുറിവാണ് നീ ...
ഗുല്‍മോഹര്‍
പിരിയുന്ന സന്ധ്യയുടെ പിടയ്ക്കും കരളാണ് നീ
ഇതള്‍ പൊഴിയുംപൊഴും..
മഴയില്‍ പടരുംപോഴും....
മഴ ഒരു രക്ത തിരയാകുമ്പോഴും..
നീ അവിടെയുണ്ട് നിറഞ്ഞ പൂക്കളില്‍ നിറഞ്ഞ സ്വപ്നമായീ..
എന്നും പൂക്കുന്ന രക്ത നിലാവായി ..
ചുറ്റും നിറയും സാന്ദ്ര സംഗീതമായ് ..
ഗുല്‍മോഹര്‍
വര്‍ഷമായി പെയ്തുവോ ഹൃദയരക്തം പാകി മുളപ്പിച്ച പ്രണയരേണുക്കള്‍
നിന്നില്‍ പതിച്ചവ നീ കാത്തുവച്ചതോ...
കാണാതെ പോയ ആരുടെ മുന്നില്‍ നീ ഹൃദയം തുറന്ന് മൌനം മറക്കുന്നു
കാമന വിടര്‍ന്ന വഴിയോരങ്ങളില്‍ ..
പ്രേമം പരന്ന ഹര്‍മ്യങ്ങളില്‍ ..
ഒഴുകി ഉറഞ്ഞ നഷ്ട സ്വപ്‌നങ്ങള്‍ ..
കാലം കോരിയെടുത്ത് വിരിയിച്ചതാണ് ഈ ദലങ്ങള്‍..
ഓരോ വര്‍ഷവും പിരിയുന്ന മനസ്സിന്‍റെ തപം ..
താപം ..മറന്ന പകലിന്റെ അറുതിയില്‍..
വര്‍ഷം പൊഴിക്കുന്ന..സാന്ത്വനം കേള്‍ക്കവേ ...
വീണ്ടും പൊഴിഞ്ഞു .... വിരിയുന്നു നിറഞ്ഞ പ്രണയം ... ,

Saturday, July 5, 2008

നമ്മള്‍

നീണ്ട നടപ്പാതയില്‍ ..
നിരയായി വളര്‍ന്ന മരങ്ങള്‍ തണല്തീര്ത്തു ..
തണലിനു താഴെ ഉറങ്ങിയും ..
അലസം മയങ്ങിയും ചിലര്‍ ..


ഒന്നും പറയാതെ പരസ്പരം നോ‍ക്കി ..
ഒരു പ്രണയജോടി കായല്‍ കരയില്‍ ..


തുറമുഖം വിട്ടകലുന്ന ഒരു കപ്പല്‍ ..
തീരത്തേക്ക് തിരിച്ചു പറക്കുന്ന പക്ഷികൂട്ടം


ആര്‍പ് വിളിച്ചു ഒരാള്‍കൂട്ടം വിനോദ യാനത്തില്‍ ..
കൂട്ടമായെത്തിയ യാത്രികര്‍ ..ചിരിച്ചും ഒന്നായി പാടിയും ..
വീര്‍ത്ത വര്‍ണ ബലൂണുകള്‍..
കൌതുകത്തോടെ കുട്ടികള്‍ ..


തിരകള്‍ക്കുമപ്പുറം കാറ്റു വീശുന്നു ..
കരകളില്‍ മഴ ചാറുന്നു..

നേര്‍ത്ത മഴയുടെ ആവരണം ചുറ്റി പൊതിയുന്നു..
ഒരേ മഴക്കുടയില്‍ ...
ഒരേ മൌനത്തിന്റെ വന്‍‌കരയില്‍..
നമ്മള്‍ ...

Wednesday, July 2, 2008

എനിക്കറിയാം

തിര മടങ്ങിയാലും തിരിച്ചു വരുമെന്ന് എനിക്കറിയാം ..

കരയോട് തൊട്ടും തെല്ലു പിണങ്ങിയും തിരിച്ചു നടന്നാലും ..

മെല്ലെ ഓരോ പുതു വാക്ക് ചൊല്ലി ..വീണ്ടും വരും നിന്റെ ആശ്ലേഷം...


വസന്തങ്ങള്‍ക്കിടയില്‍ വര്‍ഷവും വേനലും ..ശൈത്യവും ...

കാലത്തിന്റെ കയ്യില്‍ ചുറ്റി ..

വസന്തം പുതുനാമ്പ് നീട്ടി തിരികെ വരുമെന്നെനിക്കറിയാം..
ഓരോ സന്ധ്യയും പിരിയുമേന്നാകിലും

പുതിയ സ്വപ്നം തേടി വീണ്ടും വരുമെന്നെനിക്കറിയാം ..


തഴുകാതെ പോകുന്ന കാറ്റിന്റെ കയ്യുകള്‍ ..

വസന്തം നിറച്ചു എനിക്കായ് വരുമെന്നെനിക്കറിയാം...
കാത്തിരിപ്പു അറിവിന്റെ പാഠമാണ്

drops of life..

ticking the moments ..droping life..drops..
falling leaves..where to all the drops gone..

Waiting for you in this corner..
The boy passed by with a smile..
The old man speaks to himself..
A couple ..laughing and kiss..

Boats in the harbour drifting up and down..
Birds ..flying to the south…
Shadow of a church faraway..
Way of cross of people with black cross..

Where to all these drops gone..
To sea ..?where all drops pool..
To the sky..? where to all the drops take..
Or to the earth ..?where to all the drops fall


Where the time meet the object..in touch
Where the object turn face to the life…
Its all n round n round …and all in vain..

പ്രണയികേണ്ട..നീ ..

പ്രണയികേണ്ട..നീ ..

ഓരോ രാത്രിയും സ്വപ്നങ്ങള്‍ കൊണ്ടു ഹൃദയത്തില്‍ കോറിവരയ്ക്കും ..

ഓരോ വിരഹവും മനസ്സിനെ കീറി മുറിക്കും ,,

ഓരോ വഴി പിരിയലും മറക്കാത്ത വേദന തരും ..
നിന്റെ ഹൃദയം നോവുന്നത് ഒന്നും എനിക്കുവേണ്ട ..

നീ ഒരിക്കലും വിരഹിണിയവുകയും വേണ്ട ..

ഓരോ കൂടിചെരലിലും നീ ചിരിക്കുന്നതാനെനിക്കിഷ്ടം..

പ്രണയികേണ്ട..നീ ..നിന്റെ മൃദു മന്ദഹാസമാണെനിക്കിഷ്ടം

പ്രണയം മുള്‍ മരങ്ങളില്‍ പൂക്കുന്ന വസന്തമാണ്‌ ..

ഓരോ രാത്രിയും വിടര്‍ത്തുന്ന അസുലഭ പുഷ്പതിന്‍ ചാരുതയാണ്

ഉറങ്ങാതെ നീറുന്ന ഹൃദയത്തിന്‍ വിങ്ങലാണ് ..

ഓരോ മിഴിയിലും മായാത്ത കാണാക്കിനവിന്റെ തേടലാണ്..
പ്രണയികേണ്ട..നീ .. ഈ വേദനയുടെ കനവ് ഏറ്റുവാങ്ങേണ്ട നീ..
താളം തെറ്റി മിടിപ്പിക്കുന്ന മനസ്സിന്റെ താളമാണ്‌..

വേദന പടര്‍ത്തുന്ന സുഖ സാന്ത്വനമാണ് ..
പ്രണയികേണ്ട..നീ .. നിന്റെ സാന്ദ്ര നിദ്രയില്‍ നിന്നുണരേണ്ട..
ഓരോ തിരസ്കാരവും ഓരോ ഇല്ലാതാക്കലാണ് ..

ഒരിക്കലും തീരാത്ത നോവിന്റെ ഓര്‍മയാണ് ..

കാണാതെ പോകുന്ന ഹൃദയത്തിന്‍ ചുവപ്പ് ..

മാഞ്ഞു പോകുന്ന രാവുകള്‍ പറഞ്ഞ കഥകള്‍ ..


എന്തോ പ്രണയത്തിന്റെ മുറിവേല്‍ക്കുന്നത്‌ ..എനിക്കൊരു ലഹരിയാണ്......

Tuesday, July 1, 2008

ആരാണ് ?

തുറക്കാത്ത വാതിലുകളില്‍ മുട്ടുന്നതാരാണ് ..

നിശയുടെ മധ്യയാമങ്ങളില്‍ ഉറങ്ങാതലയുന്നത് ആരാണ് ..

വീശുന്ന മഴകാറ്റില്‍ മുഖം മറച്ചു തേങ്ങുന്നതാരാണ്

ഒരിക്കലും വിരിയാത്ത സ്വപ്നത്തിന്‍ വര്‍ണ നൂലുകള്‍ ചികയുന്നതാരാണ്..


സ്വപ്നത്തിന്റെ മഴനൂലുകള്‍ കൊണ്ടു ..പ്രണയത്തിന്റെ കാറ്റില്‍ഉറങ്ങാതിരുന്നു ..

ഈ വാതിലുകള്‍ക്ക് പിന്നില്‍ അലസ്സംമായി ..

ഉറങ്ങുന്ന പ്രാണനെ സ്വപ്നത്തിലേക്ക് ഉണര്‍തുന്നതാരാണ് ..