Saturday, February 28, 2009

നിലാവ്

നിലാവിന്‍റെ നേര്‍ത്ത തലോടല്‍ മാംബൂക്കളില്‍ വെളിച്ചം ...
നിന്നോട് ഞാന്‍ പറഞ്ഞു "നിന്നെ സ്നേഹിക്കുന്നു എത്ര എന്നറിയാതെ '
നീ പറഞ്ഞു "ആഹ .. ഇതിന് മുന്‍പും ഞാന്‍ കേട്ടിട്ടുണ്ട് പലരും ഇങ്ങിനെ പറയുന്നത് " "അപ്പൊ ഞാന്‍ ഇനി എങ്ങിനെ പറയണം "
ഒരു വിരല്‍ തൂവാല ചുറ്റി പെണ്‍വേഷം ..
മറു വിരല്‍ പകുതി മറച്ചു ആണ്‍ വേഷം ..
രണ്ടു വേഷങ്ങള്‍ക്കും ശബ്ദം കൊടുക്കുന്ന ഈ ഞാന്‍ പ്രതിസന്ധിയില്‍ ...
"ഞാന്‍ നിന്നെ ഈ നിലാവ് പോലെ സ്നേഹിക്കുന്നു .."
നിലാവിന് ഭ്രാന്തെന്നും അര്‍ത്ഥമുണ്ടെന്ന് ആരോ പറഞ്ഞു.. അത് ശരിയാവണം

5 comments:

Anonymous said...

ചിലപ്പോൾ പ്രണയവും,ഒരു ഭ്രാന്താകാറുണ്ട്‌.....
:)

പകല്‍കിനാവന്‍ | daYdreaMer said...

ഈ അറിവും ഒരു മുറിവ് പോലെ...!

Anonymous said...

ഉം..നിലാവിനും പ്രേമത്തിനും ഒക്കെ ഒരേ സ്വഭാവം ആണ്..എപ്പോ അത് വരുമെന്നോ എപ്പോ പോവുമെന്നോ അറിയില്ല... നിലാവിനും പ്രേമത്തിനും വട്ടു എങ്കില്‍ നമുക്കും ..???

ശ്രീ said...

:)

Anonymous said...

ഈ നിഴലുകളുടെ കളി എനിക്കിഷ്ടപ്പെട്ടു.. :)