Wednesday, June 4, 2008

മഴ

ഹൃദയം പൊട്ടിയ മിന്നല്‍ പിണരുകളായി ....
ഇരബിയ മൌനം മുഴക്കമായീ..
മൌനം പൊഴിഞ്ഞു ...തുള്ളികള്‍ ..ആര്‍ത്തു പതിച്ചു ..
ഒരു മഹാവര്‍ഷം വിരിഞ്ഞു...

മലകളില്‍ സുഗത കുമാരിയുടെ വിലാപമായി ..
താഴെ നീട്ടിയും കുറുകിയും അച്യുതാനന്ദന്റെ പ്രസംഗം മിമിക്രിയാക്കി
മഴപാട്ടുകളും..മഴപുസ്തകകങ്ങളും ..വിവരിച്ച വര്‍ണന പാഠമാക്കി ...
ചിലമ്പിച്ച സ്വരം കേട്ട്‌ സ്വയം തരിച്ചും ..
വെള്ളം ചേര്‍ ക്കാതെ മദ്യപിച്ചു വായ്പിളര്‍ന്നവന്റെ വായിലേക്ക് നേര്‍ വീണു
നേര്‍പ്പിച്ചും.. .
കാനകളില്‍ കരിം ജലമായി ...മഹാമാരി ..മഹാ വ്യാധി യുടെ രേതസ്സായി..
പുഴ ചുവപ്പിച്ചും നീലച്ചും ചത്തു മലച്ചു...

കാണുന്നില്ലേ നീ ..വിളഞ്ഞ നെല്ലിന്‍ വിടര്‍ന്ന ദുരിതപര്‍വം..
tsunami ..nargis ..kathreena ..there are so many problems ..
and you know the issue of global warming..its all about loosing earth..
and basically a problem of water ...
और उपर से तुम भी
better you leave me now..


മഴ പ്പെയ്തു തോര്‍ന്നു ...അവസാനം പെയ്തത്‌ മഴയുടെ കണ്ണീരായിരുന്നു...
(പ്രണയ മഴയായാലും കാലം തെറ്റി പെയ്യരുത് )

1 comment:

Anonymous said...

ellam evide kaalam thettiyanu varunnath..pranayam polum.. !!!