Friday, June 20, 2008

വസന്തം വിളിക്കുമ്പോള്‍

പ്രണയമേ നീ എന്നില്‍ പുതിയ പാട്ടിന്റെ ശ്രുതി മീട്ടാതെന്തു.?

എന്നില്‍ നിറയുന്ന വസന്തത്തെ കാണാത്തതെന്ത് ..?



ഈ രാത്രി ഞാന്‍ മഴയുടെ വരവിനെ കണ്ടു നിന്നു..

അത് നിന്‍റെ നാട്ടിലുടെ കടന്നു വരുന്നു..

പൊഴിയുന്ന തുള്ളിയില്‍ ഞാന്‍ എന്നെ തിരഞ്ഞു..

നീ എന്നെ ഓര്‍കുന്നു എങ്കില്‍ ആ ഓര്മ മഴയില്‍

ലയിച്ചു നിന്‍റെ മനസ്സിലെ എന്നെ കാണിച്ചു തരുമല്ലോ ..

ഞാന്‍ നര്സിസ്നെ ഓര്‍ത്തു ...



ഇന്നലെ അവിടെ പെയ്ത മഴയില്‍ ..

സ്വപനത്തില്‍ വിടര്‍ന്ന ആയിരം പാലപൂവുകള്‍ ..

പകര്‍ന്നോ...ഒരു മാസ് മര ഗന്ധം ..



വിദൂരതയില്‍ നിന്നു ..ഞാന്‍ നിന്നെ കണ്ടു ..

എങ്കിലും വിരിഞ്ഞ പൂക്കളില്‍ ഒളിച്ച നനവിനെ ഞാന്‍ എന്തിന് തേടുന്നു..



പാടി പതിഞ്ഞ താളം മറക്കാന്‍ പഠിക്കാം..

നിന്‍റെ ലോകത്തിന്റെ ശ്രുതിയില്‍ പാടനെനിക്കവുമെന്നു കരുതാം ..

പുതിയ വഴികള്‍ വസന്തം വിരിച്ചതാണെന്ന് പറയാം ..



ഒരു വസന്തത്തിന്റെ മൃദു സ്വനങ്ങള്‍

നിന്നില്‍ ഞാന്‍ കണ്ടു ...നിന്‍റെ മിഴികളില്‍ ..

സായംധ്വനതിന്റെ സാന്ധ്വനം കണ്ടു ..

എന്നിട്ടും എന്തിന് ഞാന്‍ ഇന്നു വിരഹ സ്വരങ്ങള്‍ മീട്ടുന്നു..



വസന്തമേ എന്നെ പൊറുക്കുക ..ഈ പൂക്കാലം ..

ഞാന്‍ നിറഞ്ഞു കാണട്ടെ ഉയരുന്ന

പ്രേമത്തില്‍ പാല പൂമണം ഹൃദയത്തില്‍ പകരട്ടെ..



ഇനി എന്നും ആത്മാവില്‍ നിറയും നിന്‍റെ സ്നേഹവും ..

ജീവന്റെ ഊര്‍ജവും ...പ്രണയത്തിന്‍ പൂക്കാലവും..





2 comments:

Anonymous said...

പ്രണയിക്കാന്‍ എല്ലാര്ക്കും പറ്റില്ല..
അത് സാധിച്ച നിനക്കു ആയിരം ആശംസകള്‍..

Anonymous said...

പ്രണയം അത് ഒരു പങ്കുവെയ്പ്പല്ലേ?
ഉപാധികള്‍ ഒന്നും കൂടാതെ ഉള്ളത്?
:)