ആദ്യം പാടിയത് അവനായിരുന്നു ..ഒന്നാം ക്ലാസ്സില്‍ ഒന്നാമനും ..കോളേജില്‍ നിന്നും കൂട്ടുകാരിയുമായി ഒളിച്ച്ചോടിയവനും ..പിന്നെ കുറേകാലം കഥയില്‍ മാത്രം കേട്ടവനും ..ഇപ്പൊ ഒന്നും ആയില്ലെന്നും ..കരഞ്ഞു കൊണ്ടു അവന്‍ പാടി..അവനെ അറിയാത്തവര്‍ ..ദുഃഖം നടിച്ചു കേട്ടു ..പാവം ..
(അവന്‍ ബോംബയില്‍ റിയല്‍ എസ്റ്റേറ്റ് കമ്പനി നടത്തുകയായിരുന്നു )
സ്വന്തം കഥന കഥ ..അല്പം നാടകീയമായി പൊലിപ്പിച്ചു രണ്ടാമന്‍ പാടി..ആരും ആദ്യ ഗാനം പോലെ വിഷാധിച്ച്ചില്ല..( അത് അവന്റെ കഥ തന്നെയായിരുന്നു )
കലാലയ കാലത്തേ നഷ്ട പ്രണയമായിരുന്നു മൂനാമന്റെ പാട്ടു ..അല്പം രസിച്ചു എല്ലാവരും കേട്ടിരുന്നു..(അവന്‍ പ്രണയിച്ചു കല്യാണം കഴിച്ചവനായിരുന്നു )
കടല്‍ കടന്നു പോയ പ്രവാസിയുടെ പാട്ടു പാടിയത് ..ദുബായില്‍ നിന്നു വന്നവനായിരുന്നു...കരഞ്ഞു കൊണ്ടാണ് അത് അവസാനിച്ചത് ..കുറച്ചു നേരം ആരും മിണ്ടിയില്ല..(അവന് ദുബായില്‍ നാല് ഷോപ്പിങ്ങ് മാളുകള്‍ ഉണ്ടായിരുന്നു )
പരിസ്ഥിതിയെ കുറിച്ചു പാടിയ കോളേജ് അധ്യാപകന്‍ ..ചുറ്റും കത്തിയ വിളക്കുകള്‍ അണയ്ക്കാന്‍ പ്രേരിപ്പിച്ചു..ഇരുട്ടില്‍ പാട്ടു കത്തി കയറി യപ്പോള്‍ ..വിളക്കുകള്‍ താനേ തെളിഞ്ഞു ..
ഞാന്‍ പാടിയത് പ്രണയത്തെ കുറിച്ചായിരുന്നു ..എല്ലാവരും മദ്യപിച്ച് തുടങ്ങി ..
3 comments:
കണ്ടോ രണ്ടു ദിവസം കാത്തിരുന്നതിന്റെ ഗുണം..എങ്ങനെയോ കമന്റ് ബോക്സ് ശരിയായി.. :ഡി
അപ്പൊ കല്യാണ വിരുന്നു തകര്ത്തു എന്ന് പറ..
പ്രണയം അസ്ഥികളില്‍ പാലപൂ പോലെ പൂത്തു നില്‍ക്കുമ്പോള്‍ മറ്റെന്ത് പാടാന്‍..അല്ലെ?
Post a Comment