Sunday, December 21, 2008

ഒരു പഴയ ക്രിസ്മസ് കാര്ഡ്

പഴയ പെട്ടിയില്‍ നിന്നും എന്നോ മറന്ന അറ്റ്ലസ് ..
ഇരട്ടവാലന്‍ വെട്ടി മാറ്റാതെ കരുണ കാട്ടിയ ..ഏതോ ഭൂഖണ്ഡത്തിന്റെ ..
അക്ഷംശത്തിനും രേഖംശതിനും ഇടയില്‍ ..
മങ്ങിയ തിളക്കം ആശംസകളില്‍ ഒളിപ്പിച്ച ..
പഴയ ആ ക്രിസ്മസ് കാര്ഡ് ..
അതിനുള്ളില്‍ പതിഞ്ഞ ഉണങി നിറം മാറിയ ഒരു പൂവ് ..
താഴെ വിറയാര്‍ന്ന കയ്കളാല് എഴുതിയ ഒരു പേരു ...
അലങ്ക്രിതമായൊരു ക്രിസ്മസ് ട്രീയും കാഴ്ചയില്‍ കൈവിട്ട അലന്കാര നക്ഷത്രവും
മനസ്സിന്റെ രേഖപെടുതാതത സമയ രേഖകളില്‍ ഒരു വേദനയുടെ ഉണര്‍വ് ..
നാളുകള്‍്കപ്പുര്റം ഒരു ആശംസയുടെ തലോടല്‍ ..
മറു ഫോണ്‍ തലയ്കള്‍ മിടിക്കുന്ന ഹൃദയം പകര്‍ന്നൊരു നീറ്റല്..
തിരിച്ചു പോകാനൊരു വരം ..ആ നാള് കളിലേക്ക് ..
ക്രിസ്മസ് കാര്ഡ് വിടര്‍ത്തി പതിയ ഓര്‍മകളുമായി അതിലേക്കിറങ്ങി ..
സ്വയം ഇരു പുറം വലിച്ചടച്ചു ..
ഓര്‍മകളുടെ രേഖംശങ്ങള്‍ക്കും സമയ രേഖകള്‍ക്കും അക്കരേയ്ക്ക് .. ഒരു യാത്ര ..
ചുറ്റും വെളിച്ചം പൂത്ത നക്ഷത്രങ്ങളും
ക്രിസ്മസ് ട്രീകളും ..ആരവങ്ങളും ..
പിന്നെ നീയും..

7 comments:

വരവൂരാൻ said...

ഓര്‍മകളുടെ രേഖംശങ്ങള്‍ക്കും സമയ രേഖകള്‍ക്കും അക്കരേയ്ക്ക് .. ഒരു യാത്ര
തിരിച്ചു പോകാനൊരു വരം .. ഉണ്ടാവുമോ ?
ആശംസകൾ

ശ്രീ said...

ഇ-കാര്‍ഡുകളുടെ ഈ കാലഘട്ടത്തില്‍ ഇനി ഇത്തരം ഓര്‍മ്മകള്‍ പോലുമുണ്ടാകുമോ...

ക്രിസ്തുമസ് ആശംസകള്‍!

ജിജ സുബ്രഹ്മണ്യൻ said...

പഴയ കാല കത്തുകളും കാർഡുകളും ഒക്കെ സൂക്ഷിച്ചു വെയ്ക്കാനുള്ള ആ മനസ്സിൽ നിറയെ സ്നേഹം അല്ലേ ? ക്രിസ്മസ് ആശംസകൾ

ബാജി ഓടംവേലി said...

ക്രിസ്തുമസ്
പുതുവല്‍സര ആശംസകള്‍....

siva // ശിവ said...

ഓര്‍മ്മകളുടെ ക്രിസ്തുമസ് ആശംസിക്കുന്നു.....

P R Reghunath said...

Dear friend,
Happy X'mas and new year.

Anonymous said...

namukkarkkum pazhaya oramakalilekku thirichu povan pattillello...