Wednesday, December 31, 2008

മഞ്ഞു പെയ്യുന്നു ...

ഇവിടെ ഈ നീല രാത്രിക്ക് താഴെ കരിംപച്ച പുതച്ച താഴ്വരകളില്‍ മഞ്ഞു പെയ്യുന്നു ...
ശല്കങ്ങളായി അരുവിയുടെ കരകളിലെ പുല്‍പരപ്പുകളില്‍ വെളുത്തു കിടക്കുന്നു ..
ഏതോ കാട്ടു പൂവിന്‍റെ ഗന്ധം ...
കുന്നിന്‍ മുകളില്‍ ആരോ തീ കൂട്ടി നൃത്തം ചെയ്യുന്നു ..
ദൂരെ ഏതോ ദേവാലയ മണിനാദം...
പുതിയ വര്‍ഷം പിറക്കുന്നു ..

നിശ്വാസങ്ങള്‍ക്ക് നിന്‍റെ സാന്ത്വനത്തിന്റെ ചൂട്.. .
ചന്ദ്രികയ്ക്ക് കൂട്ടായി തിളങ്ങുന്ന നക്ഷത്രങ്ങള്‍ ...
ദൂരെ ...ഈ ചന്ദ്രികയുടെ കുളിര്‍ പുതപ്പില്‍ നീ ഉറങ്ങുകയാവും ..
പകരട്ടെ .. നിന്‍റെ സ്വപ്നങളിലേക്കു ..കാട്ടു പൂക്കളുടെ സുഗന്ധം കലര്‍ന്നൊരു തണുത്ത കാറ്റ്..
വരും ദിനങ്ങളെല്ലാം വിരിയിക്കട്ടെ നിന്നില്‍ ശുഭ സ്മിതം ..

6 comments:

Rejeesh Sanathanan said...

പുതുവത്സരാശംസകള്‍.......

e-Pandithan said...

വരും ദിനങ്ങളെല്ലാം വിരിയിക്കട്ടെ നിന്നില്‍ ശുഭ സ്മിത0

പ്രതീക്ഷ കൊള്ളാം നടന്നാല്‍

Anonymous said...

വരും ദിനങ്ങളില്‍ ശുഭ സ്മിതം വിരിയിക്കാന്‍ കൂടെ ഉണ്ടാവുമല്ലോ??
നവ വല്സര ആശംസകള്‍ !!!

siva // ശിവ said...

ഹോ! സുന്ദരം ഈ ആസംസാഗീതം....

ഗീത said...

പുതുവര്‍ഷം പിറക്കുന്ന ആ ശുഭമുഹൂര്‍ത്തത്തില്‍
ശുഭസ്മിതം പൊഴിയട്ടേ എന്ന ആശംസ...
നന്നായിരിക്കുന്നു.

Jayasree Lakshmy Kumar said...

നല്ല വരികൾ. ഇഷ്ടപ്പെട്ടു