പിന്നാമ്പുറത്തെ പച്ച കാടുകള്‍ മഴയില്‍ ഈര്‍ത്തു തിളങ്ങി..
വള്ളിപടര്‍പ്പുകളില്‍ കൂട് പോയ കിളികുഞ്ഞു ങ്ങള് ..
നിറഞ്ഞ കുളത്തിനു ചുറ്റും തവളകള്‍ കരഞ്ഞു കൊണ്ടിരുന്നു ..
കുളത്തില്‍ ഒരു വാരല്‍ ചുവന്ന കുഞ്ഞുങ്ങളുമായി ...
പുതഞ്ഞു പോയ കാലടികളില്‍ കക്കകള്‍ തടഞ്ഞു..
ഓടി മറഞ്ഞ കുളക്കോഴികള്‍ പൊന്തയിലോളിച്ചു..
നിറഞ്ഞ പച്ചകാട്ടില്‍ ഒരു പൂവ് വിരിഞ്ഞ ചിരിയുമായി ..
തുള്ളി വീണ മഴയുടെ ലാളനതിലാടിയും..
തണുത്ത കാറ്റിന്റെ കൈയില്‍ തൊട്ടും ..
പൂവിന്റെ വിളി കേട്ടു.. നേരെ തിരിഞ്ഞു ,,
നീട്ടിയ വിരലുകള്‍ പൂവേ തലോടി ..
കൂടുതലടുതപ്പോള്‍ വേദനയോടെ വിരല്‍ വലിച്ചു ..
മുള്‍കൂട്ടില്‍വീണ്ടും പൂവേ കണ്ടു ....
കൂടുതലടുക്കുമ്പോള്‍ മുള്ള് കൊള്ളും ..
തിരിഞ്ഞു നടക്കുമ്പോള്‍ വിരലില്‍ പൂവിന്റെ വേദനയായിരുന്നു ..
മനസ്സില്‍ പൂവിന്റെ സൌന്ദര്യമായിരുന്നു ..
പതിയെ വിരലില്‍ തഴുകി പൂവിന്റെ ഓര്‍മയെ കാത്തു വെച്ചു ..
Monday, June 30, 2008
Subscribe to:
Post Comments (Atom)
4 comments:
ജീവിതത്തിന്റെ മുഖത്തേയ്ക്ക് നേരെ നോക്കുമ്പോള്‍ അങ്ങനെയാ...മുള്ള് വിരലുകളില്‍ തറയ്ക്കുന്നത് പോലെ...
മനസ്സ് അങ്ങനെയാ വെറുതെ സങ്കല്പിച്ച് കൂട്ടും ഓരോന്നൊക്കെ...അതിനൊക്കെ ഏഴു വര്ണ്ണങ്ങളുമൂണ്ടാവും.
ഇഷ്ടമായി ഈ കവിതയിലെ വരികള്‍...
സസ്നേഹം,
ശിവ
thank you shiva
എന്തിനാ വെറുതെ നിന്ന പൂവിനെ തൊടാന്‍ പോയത്?
Post a Comment